ശരീരം നഗ്നമാക്കി ഭസ്മം പുരട്ടിയാൽ ആൺകുട്ടികളുണ്ടാകുമെന്നു മന്ത്രവാദി ; പെണ്‍മക്കളുണ്ടായതിന്റെ പേരിൽ യുവതി നേരിട്ടത് ക്രൂരമർദ്ദനം; ഭര്‍ത്താവും മാതാവും ആള്‍ദൈവവും അറസ്റ്റില്‍
പെൺമക്കളുണ്ടായതിന്റെ പേരിൽ 31 കാരിയായ യുവതിയെ ക്രൂരമായി മർദിക്കുകയും ദുർമന്ത്രവാദത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി.സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്റ്റിലായിട്ടുണ്ട്. ഖേദിലെ ഒരു ഗ്രാമത്തിലാണ് സംഭവം.2016…
പെൺമക്കളുണ്ടായതിന്റെ പേരിൽ 31 കാരിയായ യുവതിയെ ക്രൂരമായി മർദിക്കുകയും ദുർമന്ത്രവാദത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി.സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്റ്റിലായിട്ടുണ്ട്. ഖേദിലെ ഒരു ഗ്രാമത്തിലാണ് സംഭവം.2016…
പെൺമക്കളുണ്ടായതിന്റെ പേരിൽ 31 കാരിയായ യുവതിയെ ക്രൂരമായി മർദിക്കുകയും ദുർമന്ത്രവാദത്തിന് ഇരയാക്കുകയും ചെയ്തതായി പരാതി.സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃമാതാവും ആൾദൈവവും അറസ്റ്റിലായിട്ടുണ്ട്. ഖേദിലെ ഒരു ഗ്രാമത്തിലാണ് സംഭവം.2016 ൽ വിവാഹിതയായ യുവതി 2017ൽ ഇവർ ഒരു പെൺകുഞ്ഞിന് ജന്മം നൽകി. ഇതോടെയാണ് മാനസികമായും ശാരീരികമായും ഭർത്താവും മാതാവും ചേർന്ന് യുവതിയെ മർദിക്കാൻ തുടങ്ങി.
കഴിഞ്ഞ നാലുവർഷമായി യുവതിയെ പെൺമക്കളുണ്ടായതിന്റെ പേരിൽ കുടുംബം ക്രൂരമായി പീഡിപ്പിച്ചു വരികയായിരുന്നതായും പൊലീസ് പറയുന്നു.2020ൽ വീണ്ടും ഇവർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ഇതോടെ യുവതിക്ക് നേരെ അതിക്രമങ്ങളും വർധിക്കുകയായിരുന്നു. കുട്ടികളെ കൊലപ്പെടുത്തുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തുകയും ചെയ്തു. മർദനം തുടർന്നതോടെ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ഭർത്താവെത്തി യുവതിയെയും മക്കളെയും പുണെയിലേക്ക് തിരിച്ചുകൊണ്ടുപോകുകയായിരുന്നു.അവിടെയെത്തിയ ശേഷം യുവതിയെ പ്രദേശത്തെ ആൾദൈവത്തിന്റെ അടുത്ത യുവതിയെ എത്തിക്കുകയായിരുന്നു.
ഇയാൾ ദമ്പതികൾക്ക് ഭസ്മം നൽകി വിടുകയുംചെയ്തു. നഗ്ന ശരീരത്തിൽ ഭസ്മം പുരട്ടിയാൽ ആൺകുഞ്ഞ് ജനിക്കുമെന്നായിരുന്നു ആൾദൈവത്തിന്റെ വാദം.തുടർന്ന് വീട്ടിലെത്തിയതോടെ ഭർത്താവും ബന്ധുക്കളും ചേർന്ന് യുവതിയെ നിർബന്ധമായി വസ്ത്രം അഴിപ്പിക്കുകയും ദേഹത്ത് ഭസ്മം പുരട്ടുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.