അവശ്യ മരുന്നുകളുടെ വില കുറയ്ക്കും

June 3, 2018 0 By Editor

ഡല്‍ഹി: രാജ്യത്തെ 850 ആവശ്യ മരുന്നുകള്‍ക്ക് കൊണ്ടുവന്ന വില നിയന്ത്രണം മറ്റു മരുന്നുകളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി. കേന്ദ്ര സര്‍ക്കാര്‍. ഇതിനായി മരുന്ന് വില നിയന്ത്രണച്ചട്ടങ്ങളില്‍ ഭേതഗതി വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.

നിലവിലെ നിയമ പ്രകാരം ദേശിയ മരുന്ന് വില നിയന്ത്രണ അതോറിറ്റിയുടെ പട്ടികയിലില്ലാത്ത മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10 ശതമാനം വില വര്‍ധിപ്പിക്കാന്‍ മരുന്നു കമ്പനികള്‍ക്ക് സാധിക്കും. എന്നാല്‍ മറ്റു മരുന്നുകള്‍ കൂടി ഉള്‍പ്പെടുത്തി പുതിയ പട്ടിക കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കുന്നതോടെ. സര്‍ക്കാര്‍ എര്‍പ്പെടുത്തുന്ന വില വര്‍ധന മാത്രമേ നടപ്പിലാക്കാനാകു.

പുതിയ സംവിധാനം ജൂണ്‍ അവസാനത്തോടെ നടപ്പാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. അതേ സമയം പുതിയ നടപടിക്കെതിരെ മരുന്നു കമ്പനികള്‍ രംഗത്തെത്തുന്നതായാണ് സൂചന.