നിപ വൈറസ്: അത്‌ലറ്റിക് മീറ്റുകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: നിപ വൈറസ് പടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടത്താനിരുന്ന അത്‌ലറ്റിക് മീറ്റുകള്‍ മാറ്റിവച്ചു. എല്ലാ ജില്ലയില്‍ നിന്നും അത്‌ലറ്റുകള്‍ പങ്കെടുക്കാന്‍ എത്തുന്ന സാഹചര്യത്തിലാണ് മീറ്റുകള്‍ മാറ്റാന്‍ തീരുമാനമായത്.

ജൂണ്‍ അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന 62ാമത് ഡോ. ടോണി ഡാനിയല്‍ കേരള സ്റ്റേറ്റ് സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പും ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ കേരള സ്റ്റേറ്റ് യൂത്ത് അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുമാണ് മാറ്റിവച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ഈവനിംഗ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *