പ്ലസ് വൺ പരീക്ഷ ഈ മാസം 24 മുതൽ ; പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം : പ്ലസ് വൺ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. ഈ മാസം 24 മുതൽ പരീക്ഷകൾ ആരംഭിക്കും. വിഎച്ച്എസ്ഇ പരീക്ഷകളും 24 മുതൽ ആരംഭിക്കും.ഉച്ചയോടെയാണ് വിദ്യാഭ്യാസ വകുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യത്തിനായി ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളകൾ നൽകിയിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 18 നും, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ഒക്ടോബർ 13 നും അവസാനിക്കും.

ഉച്ചയോടെയാണ് വിദ്യാഭ്യാസ വകുപ്പ് തിയതികൾ പ്രഖ്യാപിച്ചത്. വിദ്യാർത്ഥികൾക്ക് പഠിക്കാനുള്ള സൗകര്യത്തിനായി ഒന്നു മുതൽ അഞ്ച് ദിവസം വരെ ഇടവേളകൾ നൽകിയിട്ടുണ്ട്. പ്ലസ് വൺ പരീക്ഷകൾ ഒക്ടോബർ 18 നും, വൊക്കേഷണൽ ഹയർസെക്കന്ററി പരീക്ഷകൾ ഒക്ടോബർ 13 നും അവസാനിക്കും.

കൊറോണ മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചാകും പരീക്ഷകൾ നടത്തുക. ചോദ്യപേപ്പറുകൾ നേരത്തെ തന്നെ സ്‌കൂളുകളിൽ എത്തിച്ചിരുന്നു. മുന്നൊരുക്കത്തിന്റെ ഭാഗമായി സ്‌കൂളുകളിലെ അണുനശീകരണം ഈ ആഴ്ചതന്നെ പൂർത്തിയാക്കും. എല്ലാ ദിവസവും രാവിലെയാണ് പരീക്ഷ. പ്രൈവറ്റ് കമ്പാർട്ട്‌മെന്റൽ,പുനഃപ്രവേശനം, ലാറ്ററൽ എൻട്രി,പ്രൈവറ്റ് ഫുൾ കോഴ്‌സ് എന്നീ വിഭാഗങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികൾക്കും ഈ വിഭാഗത്തിൽ ഇനിയും രജിസ്റ്റർ ചെയ്യേണ്ട വിദ്യാർഥികൾക്കുമായി പ്രത്യേകം പരീക്ഷ നടത്തും. നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് സംസ്ഥാനത്ത് പ്ലസ് വൺ പരീക്ഷകൾ നടക്കുന്നത്. നേരത്തെ തന്നെ സർക്കാർ പരീക്ഷകൾ ഓഫ്‌ലൈനായി നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇതിനെതിരെ ആറ്റിങ്ങൽ സ്വദേശി സുപ്രീംകോടതിയെ സമീപിപ്പിക്കുകയായിരുന്നു. തുടർന്ന് പരീക്ഷ നടത്തിപ്പ് കോടതി ഒരാഴ്ചത്തേയ്‌ക്ക് സ്‌റ്റേ ചെയ്തു. എന്നാൽ ഇതിൽ പിന്നീട് സർക്കാർ നൽകിയ വിശദീകരണത്തിൽ തൃപ്തി അറിയിച്ച കോടതി പരീക്ഷകൾ നടത്താമെന്ന് അറിയിക്കുകയായിരുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story