മുതിർന്ന മാധ്യമപ്രവര്‍ത്തകന്‍ കെ എം റോയ് അന്തരിച്ചു
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കൊച്ചിയിലെ കെ…
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കൊച്ചിയിലെ കെ…
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ എം റോയ് അന്തരിച്ചു. 82 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. കൊച്ചിയിലെ കെ പി വള്ളോൻ റോഡിലെ വസതിയിലായിരുന്നു അന്ത്യം. പത്രപ്രവർത്തകനെന്നതിനുപരി ഒരു അധ്യാപകനായും എഴുത്തുകാരനായും പ്രാഗല്ഭ്യം തെളിയിച്ചിട്ടുണ്ട്. ഇരുളും വെളിച്ചവും, കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാൻ തുടങ്ങിയ പുസ്തകങ്ങളും എഴുതിയിട്ടുണ്ട്.വിവിധ പത്രസ്ഥാപനങ്ങൾ ജോലി പ്രവർത്തിച്ചിട്ടുള്ള കെ എം റോയി ദീർഘകാലം മംഗളത്തിന്‍റെ എഡിറ്ററായിരുന്നു. രണ്ടുതവണ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്‍റായിരുന്നു കെ എം റോയ്. അരനൂറ്റാണ്ടിലേറെ പത്രപ്രവർത്തനത്തിലെ നിറ സാന്നിദ്ധ്യമായിരുന്ന കെ എം റോയ് ദി ഹിന്ദു, യുഎന്‍ഐ, കേരള ഭൂഷണ്‍ ലേഖകനായും പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും ഒരേപോലെ പ്രാവീണ്യം തെളിയിച്ച മാധ്യമപ്രവർത്തകനായിരുന്നു കെ എം റോയ്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്റർ പദവിയിലിരിക്കെയായിരുന്നു അദ്ദേഹം സജീവ പത്രപ്രവർത്തന രംഗത്ത് നിന്നും വിരമിച്ചത്.