
സ്വര്‍ണവില കുതിക്കുന്നു; ഒറ്റയടിക്ക് കൂടിയത് 440 രൂപ
October 14, 2021കൊച്ചി: സംസ്ഥാനത്തു സ്വര്‍ണവില കുതിക്കുന്നു. ഒറ്റയടിക്ക് കൂടിയത് 440 രൂപ. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4,470 രൂപയായി. പവന് 35,760 രൂപയാണ് വ്യാഴാഴ്ചത്തെ നിരക്ക്.
രാജ്യാന്തര വിപണിയില്‍ വില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയിലും വില ഉയരാന്‍ കാരണം. ട്രോയ് ഔണ്‍സിന് 1,790 ഡോളറായാണ് രാജ്യാന്തര വിപണിയില്‍ വില കൂടിയത്. കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.