
മലപ്പുറത്ത് ഫൈബർ വള്ളം മറിഞ്ഞ് അപകടം, മത്സ്യത്തൊഴിലാളികളെ കാണാതായി, ഒരാളെ രക്ഷപ്പെടുത്തി
October 14, 2021മലപ്പുറം: മലപ്പുറം പൊന്നാനിയിൽ ഫൈബർ ബോട്ട് മറിഞ്ഞ് അപകടം. നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ബോട്ടാണ് മറിഞ്ഞത്. ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ ഹംസക്കുട്ടിയെ രക്ഷിച്ചു.മറ്റ് മൂന്നു പേരെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. കാണാതായ ബീരാന്റെ ഉടമസ്ഥതയിലുള്ളതാണ് ഫൈബർ ബോട്ട്.