
ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
November 14, 2021പാലക്കാട് ഷൊർണൂരിൽ രണ്ട് കുട്ടികളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യക്ക് ശ്രമിച്ചു. മഞ്ഞക്കാട് പരിയംകണ്ടത്ത് ദിവ്യയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. അനിരുദ്ധ് (4), അഭിനവ് (1) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്. കൈത്തണ്ട മുറിച്ച ശേഷം ഉറക്കഗുളിക കഴിച്ചായിരുന്നു ദിവ്യയുടെ ആത്മഹത്യാശ്രമം. ഇവർ തൂങ്ങി മരിക്കാൻ ശ്രമിച്ചതായും കണ്ടെത്തി. സംഭവത്തിന് ശേഷം ദിവ്യയുടെ ഭർത്താവിന്റെ അമ്മയുടെ അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. അമ്മിണിയമ്മയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
😔😔😔
എന്താ ഇത് കഥ കൊല തന്നെ ഒള്ളു ഇപ്പൊ ഇവറ്റകൾക്ക് എന്തിന്റെ കേട് ആണ് 😡😡