ജങ്കാറിന്റെ റാംപ് പൊട്ടി വീണു; ദുരന്തം ഒഴിവായി

ജങ്കാറിന്റെ റാംപ് പൊട്ടി വീണു; ദുരന്തം ഒഴിവായി

November 17, 2021 0 By Editor

പൊന്നാനി ∙ യാത്രക്കാരെയും കൊണ്ട് സർവീസ് നടത്തുന്നതിനിടെ ജങ്കാറിന്റെ റാംപ് പുഴയിൽ പൊട്ടി വീണു. കടൽ ക്ഷോഭത്തെത്തുടർന്ന് അഴിമുഖത്തുണ്ടായ തിരയടിയിൽ റാംപിന്റെ ചങ്ങല ഇളകി പൊട്ടുകയായിരുന്നു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും ജങ്കാർ പടിഞ്ഞാറേക്കരയിലേക്ക് സുരക്ഷിതമായി അടുപ്പിച്ചു. പുഴയിൽ താഴ്ന്ന റാംപ് ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ കണ്ടെത്തി.ഇന്ന് കെട്ടി വലിച്ച് കരയ്ക്കെത്തിക്കും. അടുത്ത 2 ദിവസത്തേക്ക് ജങ്കാർ സർവീസ് ഉണ്ടായിരിക്കില്ല.അറ്റകുറ്റപ്പണികൾക്കു ശേഷം മാത്രമേ സർവീസ് തുടങ്ങുകയുള്ളു. ജങ്കാറിൽ തിരക്ക് കുറഞ്ഞ സമയത്തായിരുന്നു അപകടം സംഭവിച്ചത്. വാഹനങ്ങളും യാത്രക്കാരും കൂടുതലുണ്ടായിരുന്നെങ്കിൽ വൻ ദുരന്തത്തിന് ഇടയാക്കിയേനെ.