500 വര്‍ഷം പഴക്കമുള്ള ഡാമില്‍ വിള്ളല്‍; മുള്‍ മുനയില്‍ കിഴക്കന്‍ ആന്ധ്ര

ആന്ധ്രയിലെ 129 ഡാമുകളില്‍ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലുതുമായ ജലസംഭരണികളിലൊന്നാണ് അനന്തപൂര്‍ ജില്ലയിലെ (Anantapur district) റയലച്ചെരുവ് ഡാമില്‍ (Rayalacheruvu Dam). തിരുപ്പതിക്ക് സമീപം പിനാര്‍ നദിയില്‍ സ്ഥിതി ചെയ്യുന്ന റയല ചെരുവ് ഡാമില്‍ വിള്ളല്‍ വീണെന്ന വാര്‍ത്തയെ തുടര്‍ന്ന് ഡാമിന് താഴ്‍വാരത്തുള്ള 20 ഗ്രാമങ്ങളില്‍ നിന്നുള്ള ജനങ്ങളെ അടിയന്തരമായി ഒഴിപ്പിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. നെല്ലൂര്‍, ചിറ്റൂര്‍, കഡപ്പ, അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുന്നതിനിടെയാണ് ഡാമില്‍ നിന്നുള്ള ആശങ്കജനകമായ വാര്‍ത്തയെത്തുന്നത്.

ജലസംഭരണിയിലെ നാല് ഇടങ്ങളിൽ ചോർച്ച കണ്ടെത്തിയത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ജലസംഭരിണി അപകടാവസ്ഥയില്‍ ആണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. വ്യോമസേനയും ദുരന്ത നിവാരണ സേനയും ചേർന്നാണ് 20 ഗ്രാമങ്ങളില്‍ നിന്നുള്ള ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story