കോഴിക്കോട് 11കാരനെ കടലിൽ കാണാതായി; സംഭവം കളിക്കുന്നതിനിടെ

കോഴിക്കോട് 11കാരനെ കടലിൽ കാണാതായി; സംഭവം കളിക്കുന്നതിനിടെ

November 22, 2021 0 By Editor

കോഴിക്കോട്: കടലിൽ കളിക്കുന്നതിനിടെ കുട്ടിയെ കാണാതായി. കോഴിക്കോട് വെള്ളയിൽ ഭാഗത്താണ് സംഭവം. 11കാരനായ പുതിയങ്ങാടി സ്വദേശി അബ്ദുൾ ഹക്കീമിനെയാണ് കാണാതായത്.മൂന്ന് കൂട്ടുകാർക്കൊപ്പമായിരുന്നു അബ്ദുൾ ഹക്കീം കടലിൽ കളിച്ചുകൊണ്ടിരുന്നത്. പെട്ടെന്ന് തിരയിൽ അകപ്പെടുകയായിരുന്നു.പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ ഇതുവരെയും കണ്ടെത്താനായില്ല. ഇരുട്ട് വ്യാപിച്ചതിനാൽ തിരച്ചിൽ നിർത്തിവെച്ചിരിക്കുകയാണ്.