
നാലു തലമുറകൾ ഒരുമിച്ച് ഒറ്റ ഫ്രെമിൽ ; അമൂല്യ ചിത്രം പങ്കുവച്ച് സൗഭാഗ്യ
December 4, 2021അഭിനേതാക്കാളും നർത്തകരുമായ സൗഭാഗ്യ വെങ്കിടേഷ്– അർജുൻ സോമശേഖർ ദമ്പതികൾക്ക് കഴിഞ്ഞ ദിവസമാണ് മകൾ ജനിച്ചത്. ടിക് ടോക് വിഡിയോകളിലൂടെ ശ്രദ്ധേയയായ സൗഭാഗ്യ തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുഞ്ഞു ജനിച്ച വിശേഷവും മകള്‍ക്ക് സുദർശന എന്ന പേരിട്ട വിവരവുമൊക്കെ ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞാവയ്ക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ.
സൗഭാഗ്യയും അമ്മ താരാ കല്യാണും അവരുടെ അമ്മ സുബ്ബലക്ഷ്മിയും കുഞ്ഞാവയുമൊന്നിച്ചുള്ള ഒരു മനോഹരമായ ചിത്രമാണ് സൗഭാഗ്യ പങ്കുവച്ചത്. നാല് തലമുറ ഒന്നിച്ചു ചേരുന്ന ആ അപൂർവചിത്രത്തിന് ലൈക്കുകളും കമന്റുകളുമായി ആരാധകരും എത്തി. ‘ഇത് അമൂല്യമായ ചിത്രമല്ലേ? ഒരു മുത്തച്ഛന്റെ സ്നേഹം അനുഭവിക്കാൻ എന്റെ കുഞ്ഞിന് ഭാഗ്യമില്ല. ഏകദേശം 4 വർഷം മുമ്പ് എനിക്ക് എന്റെ അച്ഛനെ നഷ്ടപ്പെട്ടു, എന്റെ ഭർത്താവിന് ഈ വർഷം പപ്പയെ നഷ്ടപ്പെട്ടു. ദൈവം എല്ലായ്‌പ്പോഴും എല്ലാ സൗഭാഗ്യങ്ങളും തരണമെന്നില്ല, പക്ഷേ അവൾക്ക് സ്നേഹമുള്ള രണ്ട് മുത്തശ്ശിമാരെയും ഒരു മുതുമുത്തശ്ശിയെയും നൽകി’ എന്ന ഹൃദ്യമായ കുറിപ്പിനൊപ്പമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തത്
http://sh043.global.temp.domains/~eveningk/archives/48770