ഒമിക്രോൺ പരിശോധനയിൽ  വീഴ്ച; റഷ്യയിൽ നിന്നെത്തിയ സംഘത്തെ നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ പരിശോധനയില്ലാതെ കടത്തിവിട്ടു; ഒരാൾക്ക് കൊറോണ

ഒമിക്രോൺ പരിശോധനയിൽ വീഴ്ച; റഷ്യയിൽ നിന്നെത്തിയ സംഘത്തെ നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ പരിശോധനയില്ലാതെ കടത്തിവിട്ടു; ഒരാൾക്ക് കൊറോണ

December 5, 2021 0 By Editor

കൊച്ചി ; നെടുമ്പാശ്ശേരി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ബ്രിട്ടണിൽ നിന്നെത്തിയ റഷ്യൻ പൗരനാണ് കൊറോണ പോസിറ്റീവ് ആയത്. സാമ്പിളുകൾ ജനിതക ശ്രേണി പരിശോധനയ്‌ക്കയച്ചു. ഇയാളെ അമ്പലമുകൾ കൊറോണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒമിക്രോൺ ഹൈറിസ്‌ക് രാജ്യങ്ങളെ കുറിച്ച് വ്യക്തതയുണ്ടായിരുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത്.

ഒമിക്രോൺ പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് സംസ്ഥാന സർക്കാർ ഇതോടെ സമ്മതിക്കുന്നത് .ഒമിക്രോണിൽ കേന്ദ്ര നിർദ്ദേശം നടപ്പിലാക്കുന്നതിന് മുൻപ് കേരളത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിരുന്നില്ല. 30 അംഗ സംഘത്തിൽ 26 പേരായിരുന്നു നവംബർ 29 ന് നെടുമ്പാശ്ശേരിയിലെത്തിയത്.റഷ്യയിൽ നിന്നെത്തിയ സംഘത്തെ നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ പരിശോധനയില്ലാതെയാണ് കടത്തിവിട്ടത്. സംഘത്തിലുണ്ടായിരുന്ന ഒരാൾ തന്നെ ഇതിനെതിരെ പരാതി നൽകിയെങ്കിലും സർക്കാർ അത് കണക്കിലെടുത്തില്ല. റഷ്യ ഒമിക്രോൺ ഹൈ റിസ്‌ക് രാജ്യങ്ങളിലുള്ളതായി അറിയില്ലായിരുന്നുവെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. ഈ സംഘത്തിലുണ്ടായിരുന്നയാൾക്കാണ് രോഗം സ്ഥിരീകരിച്ചത്.

റഷ്യയിൽ നിന്ന് കേരളത്തിലെത്തിയ മുപ്പതംഗം സംഘത്തിൽ പലരും പരിശോധന പോലുമില്ലാതെ കടന്നുപോയി എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. ഇത് വിവാദമായതോടെ പരിശോധിക്കുമെന്ന് സർക്കാർ പറഞ്ഞു. 2 ാം തീയ്യതി സാമ്പിളെടുത്ത കോട്ടയം സ്വദേശിക്ക് കൊറോണ സ്ഥിരീകരിക്കുകയുമുണ്ടായി. ഈ സാഹചര്യത്തിൽ കൂടെ യാത്ര ചെയ്തവരെ കണ്ടെത്തി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കാൻ സർക്കാരിന് സാധിച്ചില്ല. കൂടെ യാത്ര ചെയ്തവരുടെ പട്ടിക കഴിഞ്ഞ ദിവസമാണ് സർക്കാർ പുറത്തുവിട്ടത്. ഈ സമയം വരെ ഇവർ ഒരിടത്തും നിരീക്ഷണത്തിൽ ആയിരുന്നില്ല. അഞ്ച് ദിവസമാണ് ഇവർ നിരീക്ഷണത്തിൽ അല്ലാതെ കഴിഞ്ഞത്. സർക്കാരിന് സംഭവിച്ചത് വലിയ അനാസ്ഥയാണ് എന്ന ആരോപണങ്ങൾ ശക്തമാണ്