സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട്, എസ്ഡിപിഐ കേന്ദ്രങ്ങളില്‍ ഇ.ഡി. റെയ്ഡ്

കൊച്ചി: സംസ്ഥാനത്തെ പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇ.ഡി)ന്റെ റെയ്ഡ്. കണ്ണൂര്‍, മൂവാറ്റുപുഴ, മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കള്ളപ്പണ ഇടപാടുകളുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം. അതേസമയം, കണ്ണൂരില്‍ എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ ഷഫീഖിന്റെ വീട്ടില്‍ ഇ.ഡി. പരിശോധനയ്ക്കിടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മലപ്പുറം എരമംഗലം പെരുമ്പടപ്പിലും ഇ.ഡി. റെയ്ഡിനിടെ എസ്.ഡി.പി.ഐ. പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഡല്‍ഹി കലാപത്തിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന,ദേശീയ നേതാക്കളുടെ വീടുകളില്‍ ഇ.ഡി. സംഘം നേരത്തെ റെയ്ഡ് നടത്തിയിരുന്നു. ഈ പരിശോധനകളുടെ തുടര്‍ച്ചയായാണ് കൂടുതല്‍ പ്രവര്‍ത്തകരുടെ വീടുകളില്‍ ബുധനാഴ്ച റെയ്ഡ് നടത്തുന്നതെന്നാണ് സൂചന. എന്നാല്‍ റെയ്ഡിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇ.ഡി. പുറത്തുവിട്ടിട്ടില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story