Begin typing your search above and press return to search.
സ്റ്റാന്‍ഡേര്‍ഡ് ലാബ് ടെസ്റ്റുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്ന് ഗവേഷകർ
സ്റ്റാന്‍ഡേര്‍ഡ് ലാബ് ടെസ്റ്റുകള്‍ ഉപയോഗിച്ച് കണ്ടുപിടിക്കാന്‍ പ്രയാസമുള്ള ഒമിക്രോണ്‍ വകഭേദം യുകെയിലെ ഗവേഷകര്‍ കണ്ടെത്തിയതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.ഒമിക്രോണ്‍ വകഭേദത്തിന് സമാനമായ നിരവധി മ്യൂട്ടേഷനുകള്‍ ഇതിലുണ്ട് . എന്നാല്‍ ഇതിന് ‘എസ് ജീന്‍ ഡ്രോപ്പ് ഔട്ട്’ എന്ന് വിളിക്കപ്പെടുന്ന പ്രത്യേക ജനിതകമാറ്റമില്ലെന്നും ഗവേഷകര്‍ കണ്ടെത്തി. അതുകൊണ്ട് തന്നെ , പിസിആര്‍ പരിശോധനകളില്‍ ഇത് ‘ട്രാക്ക്’ ചെയ്യാന്‍ ബുദ്ധിമുട്ടാണെന്നാണ് ഗവേഷകരുടെ വിലയിരുത്തല്‍.ജീനോം വിശകലനത്തിലൂടെയുള്ള പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കേണ്ടതിനാല്‍, ഗവേഷകര്‍ പുതിയ വകഭേദത്തിനെ ‘സ്റ്റെല്‍ത്ത് ഒമിക്രോണ്‍’ എന്നാണ് പേരിട്ടത് . ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, കാനഡ എന്നിവിടങ്ങളില്‍ നിന്നുള്ള സാമ്ബിളുകളില്‍ നിന്നാണ് ഒമിക്രോണിന്റെ പുതിയ രൂപം കണ്ടെത്തിയത്.
Next Story