മന്ത്രി അഹമ്മദ് ദേവർകോവിൽ പതാക തലകീഴായി ഉയർത്തി; സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവ്
ദേശീയ പതാക തലകീഴായി ഉയർത്തി,മന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു/ ടെലിവിഷൻ ദൃശ്യം കാസർകോട്: റിപ്പബ്ലിക് ദിന പരേഡിൽ ദേശീയപതാകയെ അവഹേളിച്ചതായി ആക്ഷേപം. ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിൽ…
ദേശീയ പതാക തലകീഴായി ഉയർത്തി,മന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു/ ടെലിവിഷൻ ദൃശ്യം കാസർകോട്: റിപ്പബ്ലിക് ദിന പരേഡിൽ ദേശീയപതാകയെ അവഹേളിച്ചതായി ആക്ഷേപം. ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിൽ…
ദേശീയ പതാക തലകീഴായി ഉയർത്തി,മന്ത്രി സല്യൂട്ട് സ്വീകരിക്കുന്നു/ ടെലിവിഷൻ ദൃശ്യം
കാസർകോട്: റിപ്പബ്ലിക് ദിന പരേഡിൽ ദേശീയപതാകയെ അവഹേളിച്ചതായി ആക്ഷേപം. ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ (Minister Ahamed Devarkovil) പതാക തലകീഴായി ഉയർത്തി.
മാധ്യമപ്രവർത്തകരാണ് സംഭവം ചൂണ്ടിക്കാട്ടിയത്. തെറ്റായ രീതിയിൽ പതാക ഉയർത്തിയശേഷം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും അഭിവാദ്യം ചെയ്യുകയും ചെയ്തു പിന്നീട് വീണ്ടും ശരിയായ രീതിയിൽ പതാക ഉയർത്തുകയായിരുന്നു. സംഭവത്തിൽ എ ഡി എം അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് എ ഡി എം അറിയിച്ചു. എഡിഎമ്മും ജില്ലാ പൊലീസ് മേധാവിയും ചടങ്ങിൽ പങ്കെടുത്തിരുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
ജില്ലാ കളക്ടർ അവധിയിൽ ആയതിനാൽ പരിപാടിയിൽ പങ്കെടുത്തില്ല. കോവിഡ് വ്യാപനം കണക്കിലെടുത്ത് കനത്ത നിയന്ത്രണങ്ങളോടെയാണ് റിപ്പബ്ലിക് ദിനാഘോഷവും പരേഡും സംഘടിപ്പിച്ചത്.