Begin typing your search above and press return to search.
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4500ലെത്തി. പവന്റെ വില 36120ല്‍ നിന്ന് 36,000 രൂപയായി…
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4500ലെത്തി. പവന്റെ വില 36120ല്‍ നിന്ന് 36,000 രൂപയായി…
തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞ് 4500ലെത്തി. പവന്റെ വില 36120ല്‍ നിന്ന് 36,000 രൂപയായി കുറഞ്ഞു.
ജനുവരി 27 ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് സ്വര്‍ണവില ഗ്രാമിന് 4550 രൂപയായിരുന്നു. വെള്ളിയാഴ്ച ഗ്രാമിന് 35 രൂപ കൂടി കുറഞ്ഞ് 4515 രൂപയായി. മൂന്ന് ദിവസം കൊണ്ട് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 90 രൂപയാണ് കുറഞ്ഞത്.
ആഗോള വിപണിയിലും സ്വര്‍ണവില കുറയുകയാണ്. കഴിഞ്ഞയാഴ്ച സ്‌പോട്ട് മാര്‍കെറ്റില്‍ സ്വര്‍ണവില ഔണ്‍സിന് 1935 ഡോളര്‍ വരെ ഉയര്‍ന്നിരുന്നു. എന്നാല്‍, ഈ നേട്ടം പിന്നീട് നിലനിര്‍ത്താന്‍ സ്വര്‍ണത്തിനായില്ല. ആദ്യം 1852 ഡോളര്‍ എന്ന നിലവാരത്തിലേക്ക് താഴ്ന്ന സ്വര്‍ണം പിന്നീട് 1800 ഡോളറിനും താഴെ പോയി. വെള്ളിയാഴ്ച 1791 ഡോളറിലാണ് സ്വര്‍ണം വ്യാപാരം അവസാനിപ്പിച്ചത്.
Next Story