മലപ്പുറത്ത് വീടിനകത്ത്  കേറി വീട്ടമ്മയ്‌ക്ക് നേരെ കൗമാരക്കാരന്റെ ലൈംഗിക അതിക്രമം

മലപ്പുറത്ത് വീടിനകത്ത് കേറി വീട്ടമ്മയ്‌ക്ക് നേരെ കൗമാരക്കാരന്റെ ലൈംഗിക അതിക്രമം

January 29, 2022 0 By Editor

മലപ്പുറം: മലപ്പുറത്ത് വീടിനകത്ത് കേറി വീട്ടമ്മയ്‌ക്ക് നേരെ കൗമാരക്കാരന്റെ ലൈംഗിക അതിക്രമം. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് പിടികൂടി. മലപ്പുറം മമ്പാടാണ് സംഭവം.

ആക്രമണത്തിൽ വീട്ടമ്മയ്‌ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. 17-കാരനായ പ്രതി വീട്ടമ്മയുടെ അയൽവാസിയാണ്. വീടിനകത്ത് വീട്ടമ്മ ഒറ്റയ്‌ക്കാണെന്ന് മനസിലാക്കിയായിരുന്നു പ്രതിയുടെ ആക്രമണം. സ്ത്രീയെ കയറിപിടിക്കുകയും മൊബൈലുകൾ മോഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തുവെന്ന് വീട്ടമ്മ മൊഴി നൽകി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

മോഷണമാണോ ലൈംഗിക അതിക്രമമാണോ പ്രതി ലക്ഷ്യമിട്ടിരുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. വീട്ടമ്മയുടെ ഭർത്താവ് രാവിലെ പള്ളിയിൽ പോയ സമയത്താണ് സംഭവമുണ്ടായത്. നാല് മക്കളും പുറത്തുപോയിരിക്കുകയായിരുന്നു. സംഭവത്തിൽ സ്ത്രീയുടെ വിശദമായി മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പിടിയിലായ 17-കാരനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയാണ്.