ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തയാളുടെ മരണം: സംശയമെന്ന് കുടുംബം; പുനരന്വേഷണം വേണമെന്ന് ആവശ്യം
കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവ്വീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിൽ(42)…
കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവ്വീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിൽ(42)…
കൊച്ചി: ദിലീപിന്റെ ഫോൺ സർവീസ് ചെയ്തിരുന്ന മൊബൈൽ ഫോൺ സർവ്വീസ് സെന്റർ ഉടമയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബത്തിന്റെ പരാതി. തൃശൂർ കൊടകര സ്വദേശി സലീഷ് വെട്ടിയാട്ടിൽ(42) മരിച്ച സംഭവത്തിലാണ് കുടുംബം അങ്കമാലി പോലീസിൽ പരാതി നൽകിയിരിക്കുന്നത്.
സലീഷിന്റെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലും സാമൂഹികമാദ്ധ്യമങ്ങളിലും ചില സംശയങ്ങൾ ഉയരുന്നുണ്ടെന്നും അതിനാൽ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് കൊണ്ടുവരണമെന്നും സലീഷിന്റെ സഹോദരൻ ശിവദാസ് വെട്ടിയാട്ടിൽ നൽകിയ പരാതിയിൽ പറയുന്നു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
പരാതി ക്രൈംബ്രാഞ്ചിന് കൈമാറിയതായി അങ്കമാലി പോലീസ് അറിയിച്ചിട്ടുണ്ട്. 2020 ഓഗസ്റ്റിൽ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് സലീഷ് മരിക്കുന്നത്. സലീഷ് ഓടിച്ച കാർ മീഡിയനിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. പോലീസും ഇതേകാര്യം തന്നെയാണ് കണ്ടെത്തിയത്. എന്നാൽ മരണത്തിൽ സംശയങ്ങളുണ്ടെന്നും പുനരന്വേഷണം വേണമെന്നുമാണ് സലീഷിന്റെ കുടുംബം ഇപ്പോൾ പറയുന്നത്.