
മധുവായി അപ്പാനി ശരത്; മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ‘ആദിവാസി’യിലൂടെ വെള്ളിത്തിരയിലേക്ക്
January 31, 2022അപ്പാനി ശരത് കേന്ദ്ര കഥാപാത്രമായെത്തുന്ന ആദിവാസിയുടെ (ദി ബ്ലാക്ക് ഡെത്ത്) ടീസർ പുറത്തിറങ്ങി. aadhivaasi-movie മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച മധുവിന്റെ മരണമാണ് ആദിവാസിയിലൂടെ വെള്ളിത്തിരയിലേക്ക് എത്തുന്നത്.
ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രം വിജീഷ് മണിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക
വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും,കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്. പി മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു.