കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്ഒ). യഥാർഥ ഒമിക്രോണിനേക്കാൾ അതിവേഗത്തിൽ പടരുന്ന ഈ ഉപവകഭേദം നിലവിൽ 57…

ജനീവ: കൊറോണ വൈറസിന്റെ വകഭേദമായ ഒമിക്രോണിന്റെ ഉപവകഭേദം കൂടുതൽ അപകടകരമെന്നു ലോകാരോഗ്യ സംഘടന (ഡബ്ല്യു എച്ച്ഒ). യഥാർഥ ഒമിക്രോണിനേക്കാൾ അതിവേഗത്തിൽ പടരുന്ന ഈ ഉപവകഭേദം നിലവിൽ 57 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

10 ആഴ്ച മുൻപു തെക്കന്‍ ആഫ്രിക്കയിലാണ് ഒമിക്രോണിന്റെ ഈ വകഭേദം കണ്ടെത്തിയത്. ചുരുങ്ങിയ ദിവസങ്ങൾക്കകം ഇത്രയധികം രാജ്യങ്ങളിലേക്കു പടർന്നത് ആശങ്കാജനകമാണ്. കഴിഞ്ഞമാസം ശേഖരിച്ച കൊറോണ വൈറസ് സാംപിളുകളിൽ 93 ശതമാനത്തിലേറെയും ഈ വകഭേദമാണു കാണുന്നതെന്നും ഡബ്ല്യുഎച്ച്ഒയുടെ പ്രതിവാര എപ്പിഡമോളജിക്കൽ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഒമിക്രോണിന്റെ BA.1, BA.1.1 എന്നീ ആദ്യ വകഭേദങ്ങൾക്കൊപ്പമാണ് BA.2 എന്ന അപകടകരമായ വൈറസ് വ്യാപിക്കുന്നത്. ഒമിക്രോണിന്റെ ആദ്യഘടനയിൽനിന്ന് വളരെയേറെ വ്യത്യാസമുണ്ട് ഈ വകഭേദത്തിന്. വൈറസ് മനുഷ്യശരീരത്തിലേക്കു പ്രവേശിക്കുന്ന സ്പൈക് പ്രോട്ടീനിലടക്കം മാറ്റങ്ങളുണ്ടായി. ഒമിക്രോണിന്റെ ഉപവകഭേദങ്ങളെപ്പറ്റി കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story