സ്കൂളിൽ കാട്ടാന; കുട്ടികളെ രണ്ട് മണിക്കൂർ ക്ലാസ് മുറികളിൽ പൂട്ടിയിട്ടു

മൈസൂരു: സ്കൂൾ വളപ്പിൽ കാട്ടാന അതിക്രമിച്ച് കയറിയത് അധ്യാപകരെയും വിദ്യാർഥികളെയും പരിഭ്രാന്തരാക്കി. കർണാടകയിലെ മൈസൂരുവിലെ ഹുൻസൂർ താലൂക്കിലാണ് സംഭവം. നാഗപുര ഹാദിയിലെ സർക്കാർ ഹൈസ്‌കൂൾ വളപ്പിലേക്കാണ് ആന കയറിയത്. വിദ്യാർത്ഥികളും അധ്യാപകരും വ്യാഴാഴ്ച രാവിലെ അസംബ്ലിക്കും പ്രാർത്ഥനയ്ക്കും തയ്യാറെടുക്കുമ്പോഴാണ് സംഭവം, അടുത്തുള്ള നാഗരഹോളെ കടുവാ സങ്കേതത്തിൽ നിന്നാണ് ഒരു ആന ഗേറ്റ് ചവിട്ടിത്തുറന്ന് സ്കൂൾ വളപ്പിന് അകത്ത് കയറിയത്. ഇതേത്തുടർന്ന് അസംബ്ലിയ്ക്കായി സ്കൂളിന് മുൻവശത്തെ മൈതാനത്ത് ഉണ്ടായിരുന്ന 129 വിദ്യാർത്ഥികളെയും വളരെ വേഗം തന്നെ അധ്യാപകർ ക്ലാസ് മുറികളിലേക്ക് മാറ്റുകയും രണ്ടു മണിക്കൂറോളം ക്ലാസ് മുറികൾ അടച്ചിടുകയും ചെയ്തു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക

അധ്യാപികയുടെ സ്കൂട്ടറും സ്കൂളിലെ സൈക്കിൾ ഷെഡ്ഡും ആന തകർത്തു. രാവിലെ 11.30 വരെ കോമ്പൗണ്ടിനുള്ളിൽ ഉണ്ടായിരുന്ന ആന പിന്നീട് വനമേഖലയിലേക്ക് തിരിച്ചുപോകുകയായിരുന്നു.
സ്‌കൂൾ അധ്യാപകൻ രാമചന്ദ്ര സിംഗമരനഹള്ളി പറയുന്നതനുസരിച്ച്, പ്രധാന ഗേറ്റിലൂടെയാണ് ആന കാമ്പസിനുള്ളിൽ പ്രവേശിച്ചത്. “സ്‌കൂളിൽ ദിവസേനയുള്ള പ്രാർത്ഥനയ്‌ക്ക് മുമ്പാണ് ഈ സംഭവം. കാമ്പസിനുള്ളിലേക്ക് എത്തുന്നതിന് മുമ്പ് വിദ്യാർത്ഥികളും അധ്യാപകരുംആനയെ കണ്ടതിനാൽ അവർ ജാഗ്രത പാലിക്കുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറുകയും ചെയ്തു, ”അദ്ദേഹം അറിയിച്ചു.

നാഗരഹോളെ കടുവാ സങ്കേതത്തിന് പുറത്താണ് നാഗപുര സ്ഥിതി ചെയ്യുന്നത്. ഗ്രാമവാസികൾ പകർത്തിയ വീഡിയോയിൽ വിദ്യാർത്ഥികൾ നിലവിളിക്കുന്നതും ഗ്രാമീണർ വിദ്യാർത്ഥികളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് പോകാൻ ആവശ്യപ്പെടുന്നതും കാണാം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story