Begin typing your search above and press return to search.
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്ന് വ്ളാദിമിർ സെലൻസ്കി
പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി. രാഷ്ട്രീയമായും യുഎൻ രക്ഷാസമിതിയിലും ഇന്ത്യയുടെ പിന്തുണ തേടി സെലൻസ്കി. യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടെണമെന്ന് വ്ളാദിമിർ സെലൻസ്കി അഭ്യർത്ഥിച്ചു. റഷ്യൻ അധിനിവേശത്തെപ്പറ്റി പ്രധാനമന്ത്രിയോട് വിശദീകരിച്ചെന്ന് യുക്രൈൻ പ്രസിഡന്റ് വ്യക്തമാക്കി. ഒരു ലക്ഷം റഷ്യൻ സൈനികർ യുക്രൈനിൽ എത്തിയതായി വ്ളാദിമിർ സെലൻസ്കി പറഞ്ഞു. കൂടാതെ ഐക്യരാഷ്രസഭയിൽ പിന്തുണ നൽകാനും ഇന്ത്യയോട് യുക്രൈൻ അഭ്യർത്ഥിച്ചു.
അധിനിവേശക്കാരെ തടയാൻ ഒന്നിച്ചു നിൽക്കണമെന്നും അഭ്യർത്ഥിച്ചു. കൂടാതെ ഐക്യരാഷ്ട്രസഭയിൽ ഇന്ത്യ സ്വീകരിച്ച നിലപാടിന് ഇന്ത്യയ്ക്ക് നന്ദിയിറിയിച്ച് റഷ്യ രംഗത്തെത്തി. ഇന്ത്യ യുഎന്നിൽ സ്വതന്ത്ര നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചതിൽ സന്തോഷമെന്ന് റഷ്യ അറിയിച്ചു.
Next Story