മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി ഷുഹൈബ് പിടിയിൽ

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി ഷുഹൈബ് പിടിയിൽ

April 2, 2022 0 By Editor

മലപ്പുറം : മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നെല്ലിക്കുന്നത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.

മഞ്ചേരി നഗരസഭാ കൗൺസിലറായ തലാപ്പിൽ അബ്ദുൾ ജലീൽ(52) മാർച്ച് 29 നാണ് ആണ് കൊല്ലപ്പെട്ടത്. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കം അക്രമത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.

ഇന്നോവ കാറിൽ സഞ്ചരിക്കുകയായിരുന്ന ജലീലിനെ പിന്നാലെയെത്തിയ സംഘം ആക്രമിച്ച് തലയ്‌ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പരുക്ക് ഗുരുതരമായതിനാൽ പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മഞ്ചേരി നഗരസഭ ഡിവിഷൻ 16ലെ യുഡിഎഫ് അംഗമാണ് മരിച്ച അബ്ദുൾ ജലീൽ.

കേസിൽ പാണ്ടിക്കാട് കറുത്തേടത്ത് വീട്ടിൽ ഷംഷീർ (32), നെല്ലിക്കുത്ത് പതിയൻതൊടിക വീട്ടിൽ അബ്ദുൾ മാജിദ് (26) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതികളുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.