പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ 20 സ്ലീപ്പർ സെല്ലുകൾ ,20 കിലോ ആർഡിഎക്സ് ! : അന്വേഷണം എൻ ഐ എയ്‌ക്ക്
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വധഭീഷണി . ദേശീയ അന്വേഷണ ഏജൻസിയുടെ മുംബൈ യൂണിറ്റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം ലഭിച്ചത് . താനും തന്റെ ആളുകളും പ്രധാനമന്ത്രി…
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വധഭീഷണി . ദേശീയ അന്വേഷണ ഏജൻസിയുടെ മുംബൈ യൂണിറ്റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം ലഭിച്ചത് . താനും തന്റെ ആളുകളും പ്രധാനമന്ത്രി…
പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് വധഭീഷണി . ദേശീയ അന്വേഷണ ഏജൻസിയുടെ മുംബൈ യൂണിറ്റിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയുള്ള ഭീഷണി സന്ദേശം ലഭിച്ചത് . താനും തന്റെ ആളുകളും പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ തയ്യാറാണെന്നും ഇതിനായി 20 കിലോ ആർഡിഎക്സും 20 സ്ലീപ്പർ സെല്ലുകളുമുണ്ടെന്നും ഇ മെയിൽ അയച്ച ആൾ പറയുന്നു.
ഈ ഗൂഢാലോചനയുടെ മറ്റ് വിവരങ്ങൾ പുറത്തു വരാതിരിക്കാൻ താൻ ആത്മഹത്യ ചെയ്യുമെന്നും സന്ദേശത്തിൽ പറയുന്നു. ആക്രമണത്തിനുള്ള പദ്ധതി തയ്യാറാക്കിയതായും മെയിലിൽ പറയുന്നു. സ്ലീപ്പർ സെല്ലുകൾക്ക് നിരവധി തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് മെയിലിൽ പറഞ്ഞിട്ടുണ്ട്. ഇമെയില്‍ സന്ദേശം, രാജ്യത്തെ എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും, പ്രധാനമന്ത്രിയുടെ കാര്യാലയത്തിനും, ആഭ്യന്തര മന്ത്രാലയത്തിനും എന്‍ഐഎ കൈമാറി.
മെയിൽ ഐഡിയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്. പ്രധാനമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചന പുറത്തുവന്നതോടെ സുരക്ഷാസേന അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.