അറ്റകുറ്റപ്പണി: മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ചെണ്ണം ഭാഗികമായും റദ്ദാക്കി

തൃശ്ശൂര്‍: ഏപ്രില്‍ ആറുമുതല്‍ തൃശ്ശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കും. ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണമായി…

തൃശ്ശൂര്‍: ഏപ്രില്‍ ആറുമുതല്‍ തൃശ്ശൂര്‍ യാര്‍ഡില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ പൂര്‍ണമായും അഞ്ച് തീവണ്ടികള്‍ ഭാഗികമായും റദ്ദാക്കും.

ഏപ്രില്‍ 06, 10 തീയതികളില്‍ പൂര്‍ണമായി റദ്ദാക്കിയ ട്രെയിനുകള്‍

1. 06017 ഷൊര്‍ണൂര്‍ ജംഗ്ഷന്‍-എറണാകുളം ജംഗ്ഷന്‍ മെമു എക്‌സ്പ്രസ്

2. 06449 എറണാകുളം-ആലപ്പുഴ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍.

3. 06452 ആലപ്പുഴ-എറണാകുളം അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് സ്‌പെഷ്യല്‍.

ഭാഗികമായി റദ്ദാക്കിയവ

1. 2022 ഏപ്രില്‍ 05, 09 തീയതികളില്‍ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16342) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

2. ഗുരുവായൂര്‍-തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്(ട്രെയിന്‍ നമ്പര്‍ 16341) ഏപ്രില്‍ 06, 10 തീയതികളില്‍ എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും. ട്രെയിന്‍ ഗുരുവായൂരിനും എറണാകുളത്തിനും ഇടയില്‍ ഭാഗികമായി റദ്ദാക്കും.

3. ഏപ്രില്‍ 05, 09 തീയതികളില്‍ കാരയ്ക്കലില്‍നിന്ന് പുറപ്പെടുന്ന എറണാകുളം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16187) വടക്കാഞ്ചേരിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

4. ഏപ്രില്‍ 05, 09 തീയതികളില്‍ ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16127) എറണാകുളത്ത് സര്‍വീസ് അവസാനിപ്പിക്കും.

5. ഏപ്രില്‍ 05-ന് ബാനസവാടിയില്‍ നിന്ന് പുറപ്പെടുന്ന ബാനസവാടി-എറണാകുളം സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12684) മുളങ്കുന്നത്തുകാവില്‍ സര്‍വീസ് അവസാനിക്കും.

ഏപ്രില്‍ 6, 9 തീയതികളില്‍ വൈകി ഓടുന്ന ട്രെയിനുകള്‍

1. ഏപ്രില്‍ 5, 9 തീയതികളില്‍ എംജിആര്‍ ചെന്നൈ സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ചെന്നൈ - തിരുവനന്തപുരം മെയില്‍ (ട്രെയിന്‍ നമ്പര്‍ 12623), തൃശ്ശൂര്‍ - പാലക്കാട് സെക്ഷനില്‍ 50 മിനിറ്റ് വൈകിയോടും.

2.ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് ഏപ്രില്‍ 4, 8 തീയതികളില്‍ പുറപ്പെടുന്ന എറണാകുളം മംഗള എക്സ്പ്രസ് ഷൊര്‍ണൂര്‍-തൃശൂര്‍ സെക്ഷനില്‍ 45 മിനിറ്റ് വൈകിയോടും.

3. കെഎസ്ആര്‍ ബെംഗളൂരുവില്‍ നിന്ന് ഏപ്രില്‍ 5, 9 തീയതികളില്‍ പുറപ്പെടുന്ന കന്യാകുമാരി ഐലന്‍ഡ് എക്സ്പ്രസ് (16526) പാലക്കാട് - തൃശൂര്‍ സെക്ഷനില്‍; 35 മിനിറ്റ് വൈകിയോടും.

4. എറണാകുളം ജംഗ്ഷന്‍ - കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16305 ) ഏപ്രില്‍ 6-ന് 30 മിനിറ്റ് വൈകും.

5. 2022 ഏപ്രില്‍ 06, 10 തീയതികളില്‍ ഗുരുവായൂരില്‍ നിന്ന് പുറപ്പെടുന്ന ഗുരുവായൂര്‍ - പുനലൂര്‍ പ്രതിദിന എക്സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16328) 20 മിനിറ്റ് വൈകും.

6. ഏപ്രില്‍ 4ന് ഋഷികേശില്‍ നിന്ന് പുറപ്പെട്ട യോഗ് നഗരി ഋഷികേശ് - കൊച്ചുവേളി പ്രതിവാര സൂപ്പര്‍ഫാസ്റ്റ്(ട്രെയിന്‍ നമ്പര്‍ 22660), ഷൊര്‍ണുറിനും - തൃശ്ശൂരിനുമിടയില്‍ 15 മിനിറ്റ് വൈകും.

7. ഏപ്രില്‍ 8-ന് ചണ്ഡിഗഡ് ജംഗ്ഷനില്‍ നിന്ന് പുറപ്പെട്ട കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് (ട്രെയിന്‍ നമ്പര്‍ 12218) ഷൊര്‍ണൂറിനും-തൃശ്ശൂരിനും ഇടയില്‍ 15 മിനിറ്റ് വൈകും.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story