
കരിപ്പൂരിൽ വസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കാസർകോട് സ്വദേശിനി പിടിയിൽ
April 27, 2022കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണം പിടികൂടി. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 356 ഗ്രാം സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ കാസർകോട് സ്വദേശിനി ഫാത്തിമത്ത് മുസൈനയെ കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തു.
വസ്ത്രത്തിൽ ഒളിപ്പിച്ചാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചത്. മിശ്രിത രൂപത്തിലാക്കി മൂന്ന് പൗച്ചുകളിൽ നിക്ഷേപിച്ചായിരുന്നു സ്വർണം കടത്താൻ ശ്രമം. എയർ ഇന്ത്യാ എക്‌സ്പ്രസ്സ് വിമാനത്തിൽ ദുബായിൽ നിന്നാണ് ഇവർ എത്തിയത്.