‘ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധം’; ഗുരുതര ആരോപണവുമായി അതിജീവിത " കോടതിയിൽ പരാതി
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമെന്ന് ആക്രമിക്കപ്പെട്ട നടി കോടതി മുന്‍പാതെ പരാതി നല്‍കി. അന്വേഷണം…
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമെന്ന് ആക്രമിക്കപ്പെട്ട നടി കോടതി മുന്‍പാതെ പരാതി നല്‍കി. അന്വേഷണം…
നടിയെ ആക്രമിച്ച കേസില്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി അതിജീവിത. നടന്‍ ദിലീപിന് ഭരണമുന്നണി അംഗങ്ങളുമായി അവിശുദ്ധ ബന്ധമെന്ന് ആക്രമിക്കപ്പെട്ട നടി കോടതി മുന്‍പാതെ പരാതി നല്‍കി. അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ രാഷ്ട്രീയ ഭീഷണിയും സമ്മര്‍ദവുമുണ്ടെന്നാണ് അതിജീവിതയുടെ ആരോപണം.
നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവനേയും ദിലീപിന്റെ അഭിഭാഷകരേയും പ്രതിചേര്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് നിലവില്‍ അന്വേഷണസംഘം. ഇത് ചൂണ്ടിക്കാട്ടിയാണ് അതിജീവിതയുടെ വിമര്‍ശനങ്ങള്‍. അഭിഭാഷകരെ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്ന തരത്തില്‍ അന്വേഷണസംഘം നിലപാട് മാറ്റിയിരുന്നു. ഈ നീക്കം ക്രൈംബ്രാഞ്ച് തടഞ്ഞതിന് പിന്നില്‍ രാഷ്ട്രീയ ബന്ധമുണ്ടെന്ന് അതിജീവിത ആരോപിക്കുന്നു.
കേസ് പൂര്‍ണമായും അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായും നടി ആരോപിക്കുന്നുണ്ട്. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച് കേസ് അവസാനിപ്പിക്കാന്‍ നീക്കം നടക്കുന്നുവെന്നാണ് ആരോപണം. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുകയാണെന്ന് കാട്ടി അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നീതി ലഭിക്കാന്‍ കോടതി ഇടപെടണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.