കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 50 പേർക്ക് പരിക്ക്

കൊല്ലം: കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു 50 പേർക്ക് പരുക്ക്. തിങ്കളാഴ്ച രാത്രി 7.30ന് തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് മുൻ വശത്താണ് അപകടം. പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയതാണ് കെഎസ്ആർടിസി ബസ്. തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.

കെഎസ്ആർടിസി ബസ് കയറ്റം കയറി വരുമ്പോൾ അമിത വേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരു ബസുകളിലെയും യാത്രക്കാർക്ക് പരുക്കുണ്ട്. പരുക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ബസിൽ കുടുങ്ങിയവരെ കടയ്ക്കൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയും കടയ്ക്കൽ, ചിതറ പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. തലയിലും ശരീരമാസകലം പരുക്കേറ്റവരാണ് അധികവും. ടൂറിസ്റ്റ് ബസിലെ യാത്രക്കാര്‍ക്ക് ആണ് കൂടുതലും പരുക്ക്. ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. അപകടത്തെ തുടര്‍ന്ന് ഒന്നര മണിക്കൂര്‍ സമയം തിരുവനന്തപുരം ചെങ്കോട്ട റോഡില്‍ ഗതാഗതം നിലച്ചു

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story