കോഴിക്കോട്ട് ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ

കോഴിക്കോട്: ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. കോഴിക്കോട് വടകര അഴിയൂർ സ്വദേശി റിസ്വാന(21)യാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ…

കോഴിക്കോട്: ഭർതൃവീട്ടിൽ യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ. കോഴിക്കോട് വടകര അഴിയൂർ സ്വദേശി റിസ്വാന(21)യാണ് മരിച്ചത്. യുവതിയുടെ മരണത്തിൽ ഭർത്താവ് ഷംനാസ്, ഭർതൃപിതാവ് അഹമ്മദ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ആത്മഹത്യാപ്രേരണ, സ്ത്രീകൾക്കെതിരായ ക്രൂരത എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.

മേയ് ആദ്യവാരമാണ് വടകര അഴിയൂർ സ്വദേശി റഫീഖിന്റെ മകൾ റിസ്വാനയെ കൈനാട്ടിയിലെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. റിസ്വാന വീട്ടിലെ അലമാരയിൽ തൂങ്ങിമരിച്ചെന്നായിരുന്നു ഭർതൃവീട്ടുകാർ പറഞ്ഞത്. മരണവിവരം ഭർതൃവീട്ടുകാർ പറയാതിരുന്നതിലും ആശുപത്രിയിൽ ഭർതൃവീട്ടുകാർ ഇല്ലാതിരുന്നതിലും ദുരൂഹതയുണ്ടെന്നാണ് റിസ്വാനയുടെ കുടുംബത്തിന്റെ ആരോപണം. വിവാഹം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞും റിസ്വാന ഭർതൃവീട്ടിൽ നിരന്തരം പീഡനത്തിനിരയായെന്ന് വീട്ടുകാർ ആരോപിക്കുന്നു.

ഭർതൃവീട്ടിലെ ഉപദ്രവത്തെക്കുറിച്ച് മകൾ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു പിതാവ് റഫീഖിന്റെ പ്രതികരണം. ഭർത്താവ് ഷംനാസ്, ഭർതൃപിതാവ്, ഭർതൃസഹോദരി എന്നിവർ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് മകൾ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതെന്നും മകൾ ഒരിക്കലും തൂങ്ങിമരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റിസ്വാന മരിച്ചവിവരം പോലീസിൽ അറിയിക്കുന്നതിലും മൃതദേഹം ആശുപത്രിയിൽ എത്തിക്കുന്നതിലും കാലതാമസമുണ്ടായെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. റിസ്വാനയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെന്ന് ഭർതൃവീട്ടുകാർ പറഞ്ഞവിവരം മാത്രമാണുള്ളത്. മറ്റുള്ളവരാരും യുവതി തൂങ്ങിമരിച്ചത് കണ്ടിട്ടില്ല. ഇത് സംശയമുണ്ടാക്കുന്നതാണെന്നും ബന്ധുക്കൾ പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story