എസ്ഡിപിഐ വിതരണം ചെയ്ത ബാഗിൽ വിവാദ സ്റ്റിക്കർ: വിശദീകരണം തേടി വിദ്യാഭ്യാസവകുപ്പ്

ആലുവ: എസ്ഡിപിഐയുടെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയത്തിൽ സ്റ്റിക്കർ പതിപ്പിച്ച ബാഗ് വിതരണം ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. സംഭവത്തിനെതിരെ ബിജെപി കളമശേരി നിയോജക മണ്ഡലം…

ആലുവ: എസ്ഡിപിഐയുടെ നേതൃത്വത്തിൽ സർക്കാർ വിദ്യാലയത്തിൽ സ്റ്റിക്കർ പതിപ്പിച്ച ബാഗ് വിതരണം ചെയ്ത സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി. സംഭവത്തിനെതിരെ ബിജെപി കളമശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ സർക്കിൾ ഇൻസ്പെക്ടർ, ഡിഇഒ, എഇഒ എന്നിവർക്ക് പരാതി നൽകിയിരുന്നു.

ഉളിയന്നൂർ സർക്കാർ എൽപി സ്കൂളിലാണ് രാഷ്ട്രീയ പാർട്ടിയുടെ കൊടി അടക്കം പതിച്ച ബാഗുകളുടെ വിതരണം കഴിഞ്ഞ ദിവസം നടന്നത്. കുട്ടികളുടെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയകളിൽ പ്രചരിപ്പിക്കുകയും ചെയ്തു. വിദ്യാർഥികൾക്കൊപ്പം അധ്യാപകരും ഫോട്ടോയിൽ നിന്നിരുന്നു.

ചെറിയ മുതൽ മുടക്കിൽ വലിയ വരുമാനം.. SPC Organic Store - Tanur https://mykerala.co.in/Myk_listing/spc-organic-store-tanur

സംഭവം വിവാദമായതോടെ തിരുവനന്തപുരം ഡയറക്ടർ ഓഫ് ജനറൽ എഡ്യുക്കേഷൻ ആണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. എന്നാൽ ഫോട്ടോ എടുത്ത ശേഷം സ്റ്റിക്കർ പറിച്ച് കളഞ്ഞെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. അതിഥി തൊഴിലാളികളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ കൂടുതലായി പഠിക്കുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story