സ്വപ്നയെ കാണുന്നതിന് മുൻപ് ഷാജ് കിരൺ 4 മണിക്കൂർ ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പമെന്ന്  രഹസ്യവിവരം ! സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ മുങ്ങാൻ ഒത്താശ ചെയ്തതും പൊലീസ് ഉന്നതർ !

സ്വപ്നയെ കാണുന്നതിന് മുൻപ് ഷാജ് കിരൺ 4 മണിക്കൂർ ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പമെന്ന് രഹസ്യവിവരം ! സ്വപ്‌ന ശബ്ദരേഖ പുറത്തുവിട്ടതിന് പിന്നാലെ മുങ്ങാൻ ഒത്താശ ചെയ്തതും പൊലീസ് ഉന്നതർ !

June 13, 2022 0 By Editor

നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിനെ സന്ദർശിക്കാൻ പാലക്കാട് എത്തും മുൻപു വിവാദ ബ്രോക്കർ ഷാജ് കിരൺ 4 മണിക്കൂർ സമയം ഉന്നത പൊലീസ് ഉദ്യോഗസ്ഥനൊപ്പം കൊച്ചിയിൽ ചെലവഴിച്ചതായി രഹസ്യവിവരം. കേരളാ പൊലീസ് സ്പെഷൽ ബ്രാഞ്ച് തന്നെ ഇക്കാര്യം മേലധികാരികൾക്കു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പാലക്കാട്ടേക്ക് ഷാജ് എത്തിയത് സ്വപ്നയെ സ്വാധീനിച്ചു വലയിലാക്കുക എന്ന കൃത്യമായ ഉദ്ദേശ്യത്തോടെയാണ് എന്നാണ് വെളിവാകുന്ന വിവരം.

മജിസ്ട്രേട്ട് കോടതിയിൽ രഹസ്യമൊഴി നൽകിയ ശേഷം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടി പറഞ്ഞ സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച ഷാജ് കിരണിന്റെ മനോഭാവം വളരെ പെട്ടന്നു മാറിയതായി സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലിനു ശേഷം അദ്ദേഹത്തിന്റെ ദൂതനായാണു ഷാജ് പാലക്കാട് എത്തിയതെന്നാണു നിഗമനം.

ഷാജിന്റെ സംഭാഷണം റെക്കോർഡ് ചെയ്തു സ്വപ്ന പുറത്തുവിട്ടതോടെ സംസ്ഥാനം വിടാൻ ഷാജിനോടു നിർദേശിച്ചതും ഇതേ പൊലീസ് ഉദ്യോഗസ്ഥനാണ്. സ്വർണക്കടത്തു കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം സ്വപ്ന സുരേഷുമായി ഫോണിൽ ഏറ്റവും അധികം ബന്ധപ്പെട്ട വ്യക്തിയാണു ഷാജ്. ഇതിന്റെ രേഖകൾ കാണിച്ച ശേഷം പൊലീസിന്റെ ദൂതനായില്ലെങ്കിൽ കേസിൽ പ്രതിയാക്കുമെന്നു പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയതായി ഷാജ് അടുത്ത സുഹൃത്തുക്കളെ അറിയിച്ചു. സംഭവം വിവാദമായതോടെ പൊലീസ് ഉദ്യോഗസ്ഥൻ കയ്യൊഴിഞ്ഞതായി അഭിഭാഷകനെ അറിയിച്ച ഷാജ് നിയമസഹായം തേടിയിട്ടുണ്ട്. എന്നാൽ ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ ഷാജ് വിസമ്മതിച്ചതായി മനോരമ റിപ്പോർട് ചെയുന്നു.
പൊലീസ് ഉദ്യോഗസ്ഥനുമായി ഷാജ് കൊച്ചിയിൽ കണ്ടുമുട്ടിയതിനും രഹസ്യമൊഴി മാറ്റി പറയാൻ സ്വപ്നയെ പ്രേരിപ്പിക്കാൻ നിർദേശം ലഭിച്ചതിനുമുള്ള ഏക ദൃക്സാക്ഷി ഷാജിന്റെ ബിസിനസ് പങ്കാളിയായ കോഴിക്കോട് സ്വദേശി ഇബ്രാഹിമാണ്. പൊലീസ് ഉദ്യോഗസ്ഥന്റ നിർദേശപ്രകാരം സ്വപ്ന സുരേഷിനെ സ്വാധീനക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷാജ് വെളിപ്പെടുത്തിയ വിവരങ്ങളാണ് എഡിജിപി എം.ആർ.അജിത് കുമാറിനും ഷാജിനും കെണിയായിരിക്കുന്നത്. കൊച്ചിയിൽ ഷാജിനെ നേരിൽ കണ്ട പൊലീസ് ഉദ്യോഗസ്ഥന്റെ പേര് ഇതുവരെ പുറത്തുവന്നിട്ടില്ല