തിളയ്‌ക്കുന്ന സാമ്പാറിൽ വീണ് സ്‌കൂളിലെ പാചകക്കാരി മരിച്ചു
മംഗളൂരു : തിളയ്‌ക്കുന്ന സാമ്പാറിൽ വീണ് സ്‌കൂളിലെ പാചകക്കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ സെന്റ് വിക്ടർ സ്‌കൂളിലാണ് സംഭവം. ആഗ്നസ് പ്രമീള ഡിസൂസ(37) ആണ് മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ…
മംഗളൂരു : തിളയ്‌ക്കുന്ന സാമ്പാറിൽ വീണ് സ്‌കൂളിലെ പാചകക്കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ സെന്റ് വിക്ടർ സ്‌കൂളിലാണ് സംഭവം. ആഗ്നസ് പ്രമീള ഡിസൂസ(37) ആണ് മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ…
മംഗളൂരു : തിളയ്‌ക്കുന്ന സാമ്പാറിൽ വീണ് സ്‌കൂളിലെ പാചകക്കാരിക്ക് ദാരുണാന്ത്യം. കർണാടകയിലെ സെന്റ് വിക്ടർ സ്‌കൂളിലാണ് സംഭവം. ആഗ്നസ് പ്രമീള ഡിസൂസ(37) ആണ് മരിച്ചത്. ശരീരമാസകലം പൊള്ളലേറ്റ ആഗ്നസ് പ്രമീളയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മെയ് 30 നാണ് അപകടമുണ്ടായത്. തിളയ്‌ക്കുന്ന സാമ്പാറിൽ വീണതിനാൽ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സ ആവശ്യമായി വന്നതോടെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. സംഭവത്തിൽ ഇവരുടെ സഹോദരൻ പോലീസിൽ പരാതി നൽകി. എന്നാൽ ആഗ്നസ് സാമ്പാറിൽ വീണല്ല, മറിച്ച് അമിതമായ മദ്യപാനത്തെ തുടർന്നാണ് മരിച്ചത് എന്നും സ്‌കൂൾ അധികൃതർ പറയുന്നു.