കെടി ജലീൽ സംസ്ഥാനത്തിന് പുറത്തെ കോൺസുലേറ്റ് വഴിയും ഖുറാൻ എത്തിച്ചു, ശ്രീമീരാമകൃഷ്ണൻ കൈക്കൂലി നൽകി; സ്വപ്‌നയുടെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ,കെടി ജലീൽ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. സുഹൃത്തുക്കൾ നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ…

സ്വപ്‌ന സുരേഷിന്റെ സത്യവാങ്മൂലത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ,കെടി ജലീൽ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. സുഹൃത്തുക്കൾ നിയന്ത്രിക്കുന്ന മിഡിൽ ഈസ്റ്റ് കോളേജിന് ഷാർജയിൽ ഭൂമി ലഭിക്കാൻ ശ്രീരാമകൃഷ്ണൻ ഇടപെട്ടുവെന്ന് സ്വപ്‌ന ആരോപിക്കുന്നു. ഇതിനായി ഷാർജയിൽവച്ച് ഭരണാധികാരിയെ കണ്ടുവെന്നും ഇടപാടിനായി ഒരു ബാഗ് നിറയെ പണം കോൺസുൽ ജനറലിന് കൈക്കൂലി ൽകിയെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കെ ടി ജലീലിനെതിരെ ബിനാമി ആരോപണവും സത്യവാങ്മൂലത്തിലുണ്ട്. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈ ജാക്ക് ലോജിസ്റ്റിക്സ് ഉടമ മാധവൻ വാര്യർ ജലീലിന്റെ ബിനാമിയെന്നും സ്വപ്ന ആരോപിക്കുന്നു.കേരളത്തിലേക്ക് കോൺസുലേറ്റ് വഴി ഈന്തപ്പഴവും ഖുറാനുമൊക്കെ കൊണ്ടുവന്നതുപോലെ സംസ്ഥാനത്തിന് പുറത്തുള്ള മറ്റ് കോൺസുലേറ്റുകൾ വഴി കെ ടി ജലീലിൽ മാധവൻ വാര്യരുടെ സഹായത്തോടെ പലതരത്തിലുള്ള കൺസൈൻമെന്റുകൾ എത്തിച്ചിട്ടുണ്ടെന്ന് സ്വപ്‌ന ആരോപിച്ചു.

അത്തരം കൺസൈൻമെന്റുകൾ കൂടുതലായി കേരളത്തിലേക്ക് കൊണ്ടുവരാൻ കോൺസുൽ ജനറലുമായി ജലീൽ ചർച്ച നടത്തിയെന്നും അക്കാര്യം കോൺസുൽ ജനറൽ തന്നോടു പറഞ്ഞതായും സ്വപ്ന അവകാശപ്പെടുന്നു. ശ്രീരാമകൃഷ്ണൻ ബാഗിലാണ് കോൺസുൽ ജനറലിന് പണം കൈമാറിയത്. തുടർന്ന് പണം കൈമാറിയശേഷം ഈ ബാഗ് സരിത്ത് കൊണ്ടുപോയി. സരിത്തിന്റെ വീട്ടിൽനിന്ന് കസ്റ്റംസ് ഇത്തരത്തിലൊരു ബാഗ് പിടിച്ചെടുത്തിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story