നാടോടി സ്ത്രീ ഭിക്ഷ യാചിച്ചെത്തി; പിന്നാലെ നാലുവയസുകാരനെ എടുത്ത് ഓടി; പിടികൂടി തൊഴിലുറപ്പ് തൊഴിലാളികൾ

ത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നാല് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ യായിരുന്നു സംഭവം.…

ത്തനംതിട്ട അടൂർ ഇളമണ്ണൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. നാല് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച നാടോടി സ്ത്രീയെ പോലീസ് പിടികൂടി. ഇന്ന് രാവിലെ യായിരുന്നു സംഭവം. ഭിക്ഷ യാചിച്ചെത്തിയ പ്രതി വീട്ടിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിക്കുകയായിരുന്നു.

ഭിക്ഷ യാചിച്ച് എത്തുന്ന സമയത്ത് അമ്മയും കുഞ്ഞും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞിനെ പുറത്ത് നിർത്തിയതിന് ശേഷം അമ്മ പൈസ എടുക്കുന്നതിനായി അകത്തേക്ക് പോയി. മടങ്ങി എത്തിയപ്പോൾ കുഞ്ഞിനെ എടുത്ത് കൊണ്ട് ഈ സ്ത്രീ പോകാൻ ശ്രമിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.

അമ്മ ബഹളം വച്ചതോടെ സമീപത്ത് ഉണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ അടക്കം ഓടിക്കൂടുകയും സ്ത്രീയെ തടഞ്ഞു വയ്‌ക്കുകയുമാണ് ഉണ്ടായത്. തുടർന്ന് അടൂരിൽ നിന്ന് പോലീസെത്തി സ്ത്രീയെ കസ്റ്റഡിയിൽ എടുത്തു. രക്ഷിതാക്കളുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. നാടോടി സ്ത്രീയോട് കാര്യങ്ങൾ ചോദിച്ചെങ്കിലും മറുപടി ഒന്നും പറഞ്ഞിട്ടില്ല. സംസാര ശേഷിയില്ലാത്ത സ്ത്രീയാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

സമീപത്തുള്ള ചില വീടുകളിലും ഇവർ ഇന്ന് രാവിലെ ഭിക്ഷ യാചിച്ച് എത്തിയിരുന്നു. ഇവരുടെ തിരിച്ചറിയിൽ രേഖകൾ ഉൾപ്പെടെ പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. തമിഴ്‌നാട് സ്വദേശിനിയാണ് ഇവരെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണോ, കൗതുകത്തിന് വേണ്ടി എടുത്തതാണോ എന്ന് വിശദമായ അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ എന്നും പോലീസ് പറയുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്നാണ് രക്ഷിതാക്കൾ രേഖാമൂലം നൽകിയ പരാതിയിൽ പറയുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story