മദ്രസയിലെ ഉസ്താദി​ന്റെ ദിവസങ്ങളായുള്ള പീഡനം, ഭയവും നാണക്കേട് കൊണ്ടും ആദ്യം പുറത്തു പറഞ്ഞില്ല; ഒടുവിൽ മലപ്പുറത്ത് മദ്രസ അദ്ധ്യാപകൻ പിടിയിൽ

മലപ്പുറം: മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പാഡനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസ അദ്ധ്യാപകൻ മലപ്പുറം വട്ടല്ലൂർ ചക്രതൊടി വീട്ടിൽ അഷ്‌റഫിനെയാണ് (42) പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാർത്ഥി ചിറയ്ക്കലിൽ താമസിച്ച് മദ്രസ പഠനം നടത്തിവരുന്നതിനിടെയാണ് പീഡനത്തിന് ഇരയാകുന്നത്.

മദ്രസയിലെ ദിവസങ്ങളായുള്ള പീഡനം സഹിക്കവയ്യാതെയാണ് കുട്ടി തൃശൂരിൽ നിന്ന് പഠനം അവസാനിപ്പിച്ചു മലപ്പുറത്തെ വീട്ടിലെക്ക് തിരിക്കുന്നത്. പിന്നീട് നടന്നതെല്ലാം വീട്ടുകാരോട് തുറന്ന് പറയുകയായിരുന്നു. ഉസ്ദാത്തിന്റെ പീഡനം ആദ്യഘട്ടത്തിൽ ഭയം കൊണ്ടും നാണക്കേട് കാരണവും പുറത്തു പറയാൻ സാധിച്ചിരുന്നില്ല എന്നാണ് രക്ഷിതാക്കളോട് കുട്ടി പറഞ്ഞത്. സംഭവം മദ്രസ കമ്മിറ്റിയിൽ അറിയിച്ചാൽ അദ്ധ്യാപകൻ രക്ഷപെടാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞ ഇവർ മലപ്പുറം ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.

കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ ചൈൽഡ് ലൈൻ അധികൃതർ മലപ്പുറം വാഴക്കാട് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എഫ് ഐ ആർ റെജിസ്റ്റർ ചെയ്ത് ചേർപ്പ് പൊലീസിനെ കേസ് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ തന്നെ പ്രതി കുറ്റക്കാരൻ എന്ന് മനസിലാക്കിയ പൊലീസ് പോക്സോ നിയമപ്രകാരം ഇയാളെ അറസ്റ്റ് ചെയ്തു. എസ്‌ഐ ആർ.അരുൺ, ജയ്‌സൺ, സി.പി.ഒ രജനീഷ്, നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. അതേസമയം, മദ്രസ അദ്ധ്യാപകന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ചിറയ്ക്കൽ ദാറുൽ ഇസ്ലാം മദ്രസയിലെ കുട്ടികളെ കൗൺസിലിങ്ങിന് വിധയമാക്കണമെന്നും ഇത്തരം പഠന കേന്ദ്രങ്ങളിൽ സി സി ടി വി നിർബന്ധമാക്കണമെന്നും, ചൈൽഡ് ലൈൻ മദ്രസ അദ്ധ്യാപകർക്കുള്ള നിയമപരിജ്ഞാന പഠനശാല സ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നു വരുകയാണ്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story