
മലപ്പുറത്ത് ബൈക്കിടിച്ചു വീണയാൾക്ക് രക്ഷകനായി രാഹുൽ ഗാന്ധി
July 3, 2022 0 By Editorബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാൻ മുൻകയ്യെടുത്തു രാഹുൽ ഗാന്ധി. പരുക്കേറ്റയാൾക്കു പ്രഥമ ശുശ്രൂഷ നൽകിയശേഷം സ്വന്തം വാഹനവ്യൂഹത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാത്രി ഏഴരയോടെ വണ്ടൂരിനു സമീപം വടപുറത്താണു സംഭവം.
വണ്ടൂരിലെ കോൺഗ്രസ് പൊതുയോഗത്തിനു ശേഷം മമ്പാട് ഗസ്റ്റ് ഹൗസിലേക്കു പോകുകയായിരുന്നു രാഹുൽ ഗാന്ധി. വടപുറത്തെത്തിയപ്പോൾ അപകടത്തിൽ പരുക്കേറ്റ് ഒരാൾ റോഡിൽ കിടക്കുന്നതുകണ്ട് രാഹുൽ വാഹനം നിർത്തി പുറത്തിറങ്ങി. വാഹനവ്യൂഹനത്തിലെ ആംബുലൻസിൽ പരുക്കേറ്റയാളെ ഉടൻ ആശുപത്രിയിലെത്തിക്കാനും നിർദേശിച്ചു.
പ്രഥമ ശുശ്രൂഷ നൽകാനും ആളെ സ്ട്രെച്ചറിൽ ആംബുലൻസിലേക്കു മാറ്റാനും രാഹുലും കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ചേർന്നു. പരുക്കേറ്റയാളുമായി ആംബുലൻസ് ആശുപത്രിയിലേക്കു പോയശേഷമാണു രാഹുൽ യാത്ര തുടർന്നത്. പരുക്കേറ്റതു വടപുറം സ്വദേശി മൂർക്കത്തു അബൂബക്കറിനാണെന്നു (80) പിന്നീട് തിരിച്ചറിഞ്ഞു. ഇദ്ദേഹം വടപുറത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
മുട്ടിക്കടവ് കൈപ്പള്ളിൽ ലിബിൻ (25) ഓടിച്ച ബൈക്കിടിച്ചാണ് അബൂബക്കറിനു പരുക്കേറ്റത്. ലിബിനും പരുക്കുകളോടെ ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്.
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല