പട്നയിൽ മോദിയെ ആക്രമിക്കാനുള്ള ഭീകര നീക്കം തകർത്തു; കേരളത്തിൽനിന്നും യുവാക്കൾ പരിശീലനം നേടുന്നതിനായി സന്ദർശനം നടത്തി !

Bihar Police busts terror module planning to target PM Modi, ex-cop among 2 arrested

Bihar Police busts terror module planning to target PM Modi, ex-cop among 2 arrested

ജൂലൈ 12ന് ബിഹാറിൽ സന്ദർശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാനുള്ള ഭീകരവാദികളുടെ പദ്ധതി പൊളിച്ച് ബിഹാർ പൊലീസ്. പട്ന കേന്ദ്രീകരിച്ച് ആക്രമണത്തിനു പദ്ധതിയിട്ട രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. 2047നുള്ളിൽ ഇന്ത്യയെ ഇസ്‍ലാമിക രാജ്യമാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇവരുടെ പ്രവർത്തനമെന്ന് പൊലീസ് വെളിപ്പെടുത്തി. അതർ പർവേസ്, മുഹമ്മദ് ജലാലുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്.

പട്നയ്ക്കു സമീപം ഫുൽവാരി ഷരീഫിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായതെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിലെത്തുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശീലനം. മോദി എത്തുന്നതിനു രണ്ടാഴ്ച മുൻപാണ് ഇവരെ പിടികൂടിയത്. മോദിയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതിനായി ഈ ഭീകരസംഘം ജൂലൈ 6, 7 തീയതികളിൽ പ്രത്യേകം യോഗം ചേർന്നിരുന്നുവെന്ന് പൊലീസ് കണ്ടെത്തി.

പിടിയിലായവരുടെ ഓഫിസുകളിൽ പൊലീസ് സംഘം പരിശോധന നടത്തി. ഇവിടെനിന്ന് സംശയാസ്പദമായ നിലയിൽ ചില രേഖകൾ പിടിച്ചെടുത്തെന്നാണ് വിവരം. ‘2047 ഇന്ത്യ – ഇസ്‍ലാമിക് ഇന്ത്യയുടെ ഭരണത്തിലേക്ക്’ എന്ന തലക്കെട്ടിലുള്ള ഒരു രേഖയും പിടിച്ചെടുത്തിട്ടുണ്ട്. ഇതിനു പുറമെ മറ്റു ചില ലഘുലേഖകളും പിടിച്ചെടുത്തു.

25ഓളം പിഎഫ്ഐ അനുകൂല ലഘുലേഖകളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. പാട്നയിൽ ആയോധനകലയും ശാരീരി വിദ്യാഭ്യാസവും നൽകാനെന്ന പേരിൽ ജലാലുദ്ദീനും അഥറും ഇവിടെ ഒരു പരിശീലന കേന്ദ്രം നടത്തി വരുന്നുണ്ടായിരുന്നു. ഇവിടെ നിന്നും മുസ്ലീംങ്ങളെ ഹിന്ദുക്കൾക്കെതിരെ തിരിക്കുകയാണ് അവർ ചെയ്തിരുന്നത്. അതേസമയം കേരളം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നും യുവാക്കൾ ഇവിടെ പരിശീലനം നേടുന്നതിനായി സന്ദർശനം നടത്തിയിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. പാകിസ്താൻ, ബംഗ്ലദേശ്, തുർക്കി തുടങ്ങി നിരവധി സ്ഥലങ്ങളിൽ നിന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യാൻ ഇവർ പണം വാങ്ങിയിരുന്നതായും പോലീസ് പറയുന്നു.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story