
കോഴിക്കോട് കനത്ത മഴ; കുളത്തിൽ വീണ് രണ്ടു മരണം
July 16, 2022 0 By EditorKozhikode: കനത്ത മഴയിൽ കോഴിക്കോട് രണ്ടു മരണം. ചെറുവണ്ണൂർ കൊളത്തറ അറക്കൽ പാടത്ത് വിദ്യാർഥി കുളത്തിൽ വീണുമരിച്ചു. അമ്മോത്ത് വീട്ടിൽ മുസാഫിറിന്റെ മകൻ മുഹമ്മദ് മിർഷാദ് (12) ആണു മരിച്ചത്. മദ്രസ വിട്ട് സൈക്കിളിൽ പോകുമ്പോൾ വലിയപറമ്പ് കുളത്തിൽ തെന്നിവീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇപ്പോൾ സ്വകാര്യ ആശുപത്രിയിൽ.
ആലിശ്ശേരിയിൽ പായൽനിറഞ്ഞ അമ്പലക്കുളത്തിൽ വീണ് യുവാവ് മരിച്ചു. എടച്ചേരി ആലിശ്ശേരി മാമ്പയിൽ അഭിലാഷ് (40) ആണ് മരിച്ചത്. പായലും ചെളിയും നിറഞ്ഞ കുളത്തിൽ അഭിലാഷിനെ കാണാതാവുകയായിരുന്നു. എടച്ചേരി പൊലീസ് സ്റ്റേഷനിൽനിന്നു ലഭിച്ച വിവരത്തെ തുടർന്ന് നാദാപുരം അഗ്നിരക്ഷ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ സുജേഷ് കുമാർ, ഷമേജ് കുമാർ, ടി.വിനോദൻ എന്നിവരുടെ നേതൃത്വത്തിൽ നാദാപുരം പേരാമ്പ്ര സ്ക്യൂബ ടീം നടത്തിയ തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സ്ക്യൂബ ടീമംഗങ്ങളായ കെ.ബി.സുകേഷ്, പി.ആർ.സത്യനാഥ് എന്നിവർ ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്.
———————————————————————————–
പരസ്യങ്ങൾക്കും വാർത്തകൾക്കും ( For Advertisements & News )
Call: 9745150140, 9744712712
Email ( mktg) : eveningkerala@gmail.com
Email ( news) : eveningkeralanews@gmail.com
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ദ്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള് ഈവനിംഗ്കേരളയുടേതല്ല