കോവിഡിനൊപ്പം വൈറല്‍ പനിയും വ്യാപിക്കുന്നു; ഡല്‍ഹിയില്‍ സ്ഥിതി രൂക്ഷമെന്ന് സര്‍വേ

ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ കോവിഡിനൊപ്പം വൈറല്‍ പനിയും വ്യാപിക്കുന്നു. കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ പത്തില്‍ എട്ട് വീടുകളിലും വൈറല്‍ പനിയോ കൊവിഡോ ബാധിച്ചതായി ഒരു പ്രാദേശിക സര്‍വേയില്‍ കണ്ടെത്തി. രോഗം ബാധിച്ച വീടുകളിലെ അംഗങ്ങള്‍ക്ക് പനി, മൂക്കൊലിപ്പ്, ക്ഷീണം തുടങ്ങിയ കൊവിഡിന് സമാനമായ ലക്ഷണങ്ങളുണ്ട്.

മിക്ക വീടുകളിലും രോഗം കോവിഡാണോ വൈറല്‍ പനിയാണോ എന്ന് പരിശോധിക്കാന്‍ ഹോം ടെസ്റ്റ് കിറ്റുകള്‍ തിരഞ്ഞെടുക്കുന്നതാണ് പതിവ്. ഇതില്‍ ഏത് സ്ഥിരീകരിച്ചാലും കുട്ടികള്‍ ഉള്‍പ്പെടെയുള്ള മറ്റ് കുടുംബാംഗങ്ങളിലേക്ക് രോഗം പടരുന്നു.

സര്‍വേ കണ്ടെത്തലുകള്‍

1) കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടി കുടുംബങ്ങളെ ഈ മഴക്കാലത്ത് പകര്‍ച്ചവ്യാധി ബാധിച്ചു. ഈ വര്‍ഷം ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ 82% വീടുകളിലെങ്കിലും കുടുംബങ്ങളില്‍ ഒരാള്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം ഇത് 41 ശതമാനം മാത്രമായിരുന്നു.

2) കൊവിഡ് കേസുകള്‍ ഈ വര്‍ഷത്തെ കുതിച്ചുചാട്ടത്തിന് കാരണമായി.

ഡല്‍ഹിയിലെയും എന്‍സിആര്‍ നഗരങ്ങളായ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും നടത്തിയ ഒരു സര്‍വേയില്‍ 11,000-ലധികം പേര്‍ പങ്കെടുത്തു. പ്രതികരിച്ചവരില്‍ 63 ശതമാനം പേര്‍ പുരുഷന്മാരും 37 പേര്‍ സ്ത്രീകളുമാണ്. സര്‍വേയില്‍ പങ്കെടുത്ത ഡല്‍ഹി എന്‍സിആറിലെ 10 വീടുകളില്‍ എട്ടിലധികം പേര്‍ക്ക് കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ ഒന്നോ അതിലധികമോ അംഗങ്ങള്‍ക്ക് വൈറല്‍/പനി പോലുള്ള ലക്ഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇതില്‍ 54 ശതമാനം വീടുകളില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 2-3 കുടുംബാംഗങ്ങള്‍ പനി സ്ഥിരികരിച്ചെന്നും രോഗമുക്തരായെന്നും കണ്ടെത്തി. 23 ശതമാനം വീടുകളില്‍ നാലോ അതിലധികമോ കുടുംബാംഗങ്ങള്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. എട്ട് ശതമാനം വീടുകളില്‍ ഒരാള്‍ക്ക് പനി ബാധിച്ചു. സര്‍വേയില്‍ പങ്കെടുത്ത 15 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ വീടുകളിലെ ആര്‍ക്കും പനിയോ കോവിഡോ ബാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story