കോട്ടയം സ്വദേശികളായ 2 യുവാക്കൾ മലങ്കര ജലാശയത്തിൽ മുങ്ങിമരിച്ചു

തൊടുപുഴ: മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്.  നാല്…

തൊടുപുഴ: മലങ്കര ജലാശയത്തിൽ കാലുതെറ്റിവീണ യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മുങ്ങിമരിച്ചു. കോട്ടയം താഴത്തങ്ങാടി സ്വദേശി ഫിർദോസ് (20), ചങ്ങനാശേരി സ്വദേശി അമൽ (23) എന്നിവരാണ് മരിച്ചത്.

നാല് കൂട്ടുകാർ ചേർന്ന് സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാനായാണ് തൊടുപുഴയിൽ എത്തിയത്. തിരികെ മടങ്ങും വഴി കാലു കഴുകാൻ കാഞ്ഞാർ ടൗണിനു സമീപം പാലത്തിനു താഴെ ഇറങ്ങിയപ്പോള്‍ വെള്ളത്തിൽ വീഴുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.

Related Articles
Next Story