ചൈനീസ് പ്രസിഡന്റ് വീട്ടുതടങ്കലിലോ? സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതൃത്വം നടത്തിയ അട്ടിമറിയെത്തുടർന്നു പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലെന്നു റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു ഷിയെ നീക്കിയെന്നും പീപ്പിൾസ് ലിബറേഷൻ…
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതൃത്വം നടത്തിയ അട്ടിമറിയെത്തുടർന്നു പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലെന്നു റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു ഷിയെ നീക്കിയെന്നും പീപ്പിൾസ് ലിബറേഷൻ…
ബീജിങ്: ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതൃത്വം നടത്തിയ അട്ടിമറിയെത്തുടർന്നു പ്രസിഡന്റ് ഷി ജിൻപിങ് വീട്ടുതടങ്കലിലെന്നു റിപ്പോർട്ട്. ചൈനീസ് പ്രസിഡന്റ് സ്ഥാനത്തു നിന്നു ഷിയെ നീക്കിയെന്നും പീപ്പിൾസ് ലിബറേഷൻ ആർമി (ചൈനീസ് സേന)യുടെയും കമ്യൂണിസ്റ്റ് നേതാക്കളുടെ സുരക്ഷ നിർവഹിക്കുന്ന സെൻട്രൽ ഗാർഡ് ബ്യൂറോ (സിജിബി) യുടെയും തലപ്പത്തു നിന്നു മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.
ബീജിങ് ഇപ്പോൾ പൂർണമായും ചൈനീസ് സേനയുടെ നിയന്ത്രണത്തിലാണെന്നും പറയപ്പെടുന്നു. ഇവിടേക്കുള്ള ആറായിരത്തിലേറെ വിമാന സർവീസുകൾ നിർത്തിവച്ചത് അട്ടിമറിയുടെ തെളിവാണെന്നു രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന ചൈനാ നിരീക്ഷകർ പറയുന്നു. സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചാരണത്തെക്കുറിച്ചു ചൈന അനുകൂലമോ പ്രതികൂലമോ ആയി പ്രതികരിച്ചിട്ടില്ല.
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ മാവോ സെതുങ്ങിനുശേഷമുളള അനിഷേധ്യ നേതാവായാണു ഷിയെ പരിഗണിക്കുന്നത്. അദ്ദേഹത്തിനു ടേം നിയന്ത്രണങ്ങളില്ലാതെ അധികാരത്തിൽ തുടരാനുള്ള ഭേദഗതികൾ നേരത്തേ പാർട്ടി അംഗീകരിച്ചിരുന്നു. ഷിയുടെ എതിരാളിയായ നേതാവ് സൺ ലിജുങ്ങിനു ജീവപര്യന്തം തടവ് വിധിച്ചതിനു പിന്നാലെയാണ് അട്ടിമറി വാർത്ത.
പ്രചരിക്കുന്ന കഥ
സമർഖണ്ഡിൽ ഷാങ്ഹായ് സഹകരണ കൂട്ടായ്മ (എസ്സിഒ) ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുത്തുകൊണ്ടിരിക്കെയാണു ബീജിങ്ങിൽ അട്ടിമറിക്കു കളമൊരുങ്ങിയത്. മുൻ പ്രസിഡന്റ് ഹു ജിന്റാവൊയും മുൻ പ്രധാനമന്ത്രി വെൻ ജിയബാവോയും ചേർന്നു പൊളിറ്റ് ബ്യൂറോ അംഗമായ സോങ് പിങ്ങിനോട് സിജിബിയുടെ ചുമതല ഏറ്റെടുക്കാൻ നിർദേശിച്ചു. ഇതിനു പിന്നാലെ ഷിയുടെ സൈനിക അധികാരങ്ങളും നീക്കി. ഇതറിഞ്ഞ ജിൻപിങ് സമർഖണ്ഡിലെ ഉച്ചകോടി അവസാനിക്കുന്നതിനു മുൻപേ ചൈനയിലേക്കു മടങ്ങി. ബീജിങ്ങിലെത്തിയ ഷിയെ, ഷോങ്നാൻഹൈയിലെ വീട്ടിലെത്തിച്ച് തടവിലാക്കി.
സൺ ലിജൂൺ, ഷി ചിൻപിങ്
കമ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന പ്രദേശമാണു ഷോങ്നാൻഹൈ. അഭ്യൂഹങ്ങൾക്കു ശക്തിപകർന്ന്, ബീജിങ്ങിനെ ലക്ഷ്യമാക്കി ചൈനീസ് സൈനിക വാഹനവ്യൂഹം നീങ്ങുന്ന വിഡിയൊ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനീസ് ആക്റ്റിവിസ്റ്റ് വാഞ്ജും ഷിയുടെ വാദമനുസരിച്ച് വാഹനവ്യൂഹത്തിന്റെ മുൻനിര ബീജിങ്ങിലെ ഹുവൈലൈയിൽ എത്തിയപ്പോൾ പിൻനിര ഹുബൈയിലെ സാൻജിയാകോവുവിലാണ്. അഥവാ വാഹനവ്യൂഹത്തിന് 80 കിലോമീറ്റർ നീളമുണ്ട്. എന്നാൽ, വിഡിയൊയ്ക്ക് ഒരു മിനിറ്റിൽ താഴെ മാത്രമാണു ദൈർഘ്യമെന്നും "80 കിലോമീറ്റർ വാദം' അതിനാൽ തന്നെ വിശ്വസനീയമല്ലെന്നും മറുപക്ഷവുമുണ്ട്.