പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെ.എസ.ആര്‍.ടി.സിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെ.എസ.ആര്‍.ടി.സിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടാണ് കോടതി വിശദീകരണം തേടിയത്. അടുത്ത മാസം 17ന് മുന്‍പ് സര്‍ക്കാര്‍…
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെ.എസ.ആര്‍.ടി.സിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടാണ് കോടതി വിശദീകരണം തേടിയത്. അടുത്ത മാസം 17ന് മുന്‍പ് സര്‍ക്കാര്‍…
കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലില്‍ കെ.എസ.ആര്‍.ടി.സിക്ക് ഉണ്ടായ നഷ്ടം എങ്ങനെ ഈടാക്കുമെന്ന് ഹൈക്കോടതി. സര്‍ക്കാരിനോടാണ് കോടതി വിശദീകരണം തേടിയത്. അടുത്ത മാസം 17ന് മുന്‍പ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
പോപ്പുലര്‍ ഫ്രണ്ട് നടത്തിയ മിന്നല്‍ ഹര്‍ത്താലിനെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്നലെ വിമര്‍ശിച്ചിരുന്നു. സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്ത കോടതി, ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
കെ.എസ്.ആര്‍.ടി.സി ബസുകള്‍ക്ക് നേരെ വ്യാപകമായി ആക്രമണമുണ്ടായതില്‍ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചും നിശിതമായ വിമര്‍ശനമുയര്‍ത്തിയിരുന്നു. എഴുപതിലേറെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കല്ലേറില്‍ തകര്‍ന്നുവെന്നും 11 പേര്‍ക്ക് പരിക്കേറ്റതായും അഡ്വക്കേറ്റ് ജനറല്‍ ഇന്നലെ കോടതിയില്‍ അറിയിച്ചിരുന്നു. 45 ലക്ഷത്തിലേറെയാണ് നഷ്ടമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.