
ആംബുലൻസ് ഓടിച്ചത് നഴ്സ്, ബൈക്ക് ഇടിച്ചുതെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം
October 8, 2022വെഞ്ഞാറമൂട് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്സ്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ ഷിബു മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ പരുക്കുകളോടെ ചികിത്സയിലാണ്. ക്ഷീണം കാരണം വാഹനമോടിക്കാന്‍ നഴ്സിനു കൈമാറിയെന്നാണ് ആംബുലൻസ് ഡ്രൈവറുടെ വിശദീകരണം.
അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ചാണു വെഞ്ഞാറമൂട് പാലവിള വീട്ടിൽ ഷിബു (36) മരിച്ചത്. കട്ടപ്പനയിൽനിന്ന് രോഗിയെ ഇറക്കിവന്നതായിരുന്നു ആംബുലൻസ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പൊലീസ് അറിയിച്ചത്.