വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ പിന്നെയും ലഹരിമരുന്ന്; 520 കോടിയുടെ കൊക്കെയ്ന്‍ പിടിച്ചെടുത്തു

പഴം ഇറക്കുമതിയുടെ മറവില്‍ കടത്തിയ 520 കോടി രൂപയുടെ മയക്കുമരുന്ന് കൂടി മുംബൈയില്‍ പിടികൂടി. മലയാളി വിജിന്‍ വര്‍ഗീസ് അയച്ച കണ്ടെയ്‌നറില്‍ നിന്നാണ് വന്‍ ലഹരിമരുന്ന് പിടികൂടിയത്. ഗ്രീന്‍ ആപ്പിള്‍ കൊണ്ടുവന്ന കണ്ടെയ്‌നറില്‍ നിന്നാണ് ഡിആര്‍ഐ അന്‍പതര കിലോയോളം കൊക്കെയ്ന്‍ പിടിച്ചെടുത്തത്. സംഭവത്തില്‍ വിജിന്‍ വര്‍ഗീസിനെ വീണ്ടും അറസ്റ്റ് ചെയ്തു.

വിജിന്‍ വര്‍ഗീസും മന്‍സൂര്‍ തച്ചംപറമ്പിലും ചേര്‍ന്ന് ഇറക്കുമതി ചെയ്ത കണ്ടെയ്‌നറില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇരുവരുടേയും പേരിലുള്ള രണ്ടാമത്തെ കണ്ടെയ്‌നറാണ് പിടിയിലായത്. വിജിന്റെ യെമിറ്റോ ഫുഡ് ഇന്റര്‍നാഷണലിന്റെ മറവില്‍ ഓറഞ്ച് കണ്ടെയ്‌നറില്‍ ഇറക്കുമതി ചെയ്ത 1427 കോടിയുടെ ലഹരിമരുന്ന് നേരത്തെ പിടികൂടിയിരുന്നു.

ഈ കേസിലെ തുടരന്വേഷണത്തിനിടെയാണ് ഇവര്‍ ഇറക്കുമതി ചെയ്ത ഗ്രീന്‍ അപ്പിള്‍ കണ്ടെയ്‌നറില്‍ നിന്നും പുലര്‍ച്ചെ കൊക്കെയ്ന്‍ പിടിച്ചെടുത്തത്. രാജ്യത്ത് മലയാളികള്‍ ഉള്‍പ്പെടുന്ന ഏറ്റവും വലിയ ലഹരി കടത്താണിത്. മന്‍സൂര്‍ തച്ചംപറമ്പിലിന്റെ ഉടമസ്ഥതയില്‍ ജോഹന്നാസ് ബര്‍ഗിലുള്ള മോര്‍ ഫ്രഷ് ഇന്റര്‍നാഷണല്‍ എന്ന കമ്പനി മുഖേനയാണ് കാലടിയില്‍ വിജിന്‍ വര്‍ഗീസ് രജിസ്റ്റര്‍ ചെയ്ത യെമിറ്റോ എന്റര്‍പ്രൈസസിലേക്ക് ഈ കണ്ടെയ്‌നറും ഇറക്കുമതി ചെയ്തിട്ടുള്ളതെന്നാണ് വിവരം.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story