
ഓഗസ്റ്റിനെ കണ്ടവരുണ്ടോ? കാണാതായ വളര്‍ത്തുനായയെ തിരയാന്‍ ലണ്ടനില്‍ നിന്ന് ഉടമയെത്തി
October 9, 2022മീററ്റ്: വീട് വിട്ടുപോകുന്ന ഓമന വളര്‍ത്തുമൃഗങ്ങളെ തേടി ഉടമകള്‍ നടത്തുന്ന അന്വേഷണവും കണ്ടെത്തവാന്‍ സഹായിക്കുന്നവര്‍ക്ക് പാരിതോഷികം വാഗ്ദാനം ചെയ്യുന്നതുമെല്ലാം അടുത്തകാലത്ത് വാര്‍ത്തകളില്‍ ഇടം പിടിക്കുന്നുണ്ട്. ഇതാ, മീററ്റില്‍ തന്റെ വളര്‍ത്തുനായ കാണാതായ വിവരം അറിഞ്ഞ് ലണ്ടനിലെ ജോലിയില്‍ നിന്ന് അവധിയെടുത്ത് യുവതി വീട്ടിലെത്തിയിരിക്കുകയാണ്. കുടുംബത്തിനൊപ്പം നായയെ അന്വേഷണിക്കാനാണ് യുവതി എത്തിയത്.
മീററ്റ് സ്വദേശിയായ ബിസിനസുകാരന്‍ ദിനേശ് മിശ്രയുടെ വളര്‍ത്തുനായ ആയ ‘ഓഗസ്റ്റിനെ’യാണ് സെപ്തംബര്‍ 24 മുതല്‍ കാണാതായിരിക്കുന്നത്. എട്ടു വയസ്സുള്ള മിക്‌സ് ബ്രീഡ് ആണ് ഓഗസ്റ്റ്. 24ന് കൈിട്ട് മീററ്റിെല ഗ്യാംഖന ഗ്രൗണ്ടില്‍ നിന്നാണ് ഓഗസ്റ്റ് അപ്രത്യക്ഷനായത്. കാണാതാകുമ്പോള്‍ കഴുത്തില്‍ മഞ്ഞ നിറമുള്ള കോളറും ഉണ്ടായിരുന്നു. ഓഗസ്റ്റിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 5000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ദിനേശ് മിശ്ര നാട്ടിലുടനീളം പോസ്റ്റര്‍ പതിപ്പിച്ചിരിക്കുകയാണ്.
ഓഗസ്റ്റിന്റെ ചിത്രവും പിതാവിന്റെ മൊബൈല്‍ നമ്പറും വച്ചുള്ള പോസ്റ്റര്‍ തയ്യാറാക്കി വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിപ്പക്കുകയാണ് ദിനേശ് മിശ്രയുടെ മകള്‍ മേഘ. ലണ്ടനില്‍ നിന്നെത്തിയ ഓഗസ്റ്റിനെ കണ്ടെത്തിയിട്ടേ തിരിച്ചുപോകൂ എന്നാണ് പറയുന്നത്.