കല്യാണം കഴിഞ്ഞ് നാലു മാസം മാത്രം: ഇരട്ടക്കുട്ടികളുടെ അമ്മയായി നയന്‍ താര !
നയന്‍ താരയുടെ പ്രസവമാണ് പുതിയ വാര്‍ത്ത. കല്യാണം കളിഞ്ഞ് നാലാം മാസം ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു. വാര്‍ത്ത നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ തന്നെയാണ് പുറത്തുവിട്ടത്. 'നയനും ഞാനും അമ്മയും അപ്പയും…
നയന്‍ താരയുടെ പ്രസവമാണ് പുതിയ വാര്‍ത്ത. കല്യാണം കളിഞ്ഞ് നാലാം മാസം ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു. വാര്‍ത്ത നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ തന്നെയാണ് പുറത്തുവിട്ടത്. 'നയനും ഞാനും അമ്മയും അപ്പയും…
നയന്‍ താരയുടെ പ്രസവമാണ് പുതിയ വാര്‍ത്ത. കല്യാണം കളിഞ്ഞ് നാലാം മാസം ഇരട്ടകുട്ടികളുടെ അമ്മയായിരിക്കുന്നു. വാര്‍ത്ത നയന്‍താര-വിഘ്‌നേഷ് ദമ്പതികള്‍ തന്നെയാണ് പുറത്തുവിട്ടത്.
'നയനും ഞാനും അമ്മയും അപ്പയും ആയി. ഇരട്ട ആൺകുഞ്ഞുങ്ങളാൽ അനുഗൃഹീതരായിരിക്കുന്നു. ഞങ്ങളുടെ എല്ലാ പ്രാർത്ഥനകളും, ഞങ്ങളുടെ പൂർവ്വികരുടെ അനുഗ്രഹങ്ങളും ചേർന്ന്, ഞങ്ങൾക്ക് രണ്ടു അനുഗൃഹീതരായ കുഞ്ഞുങ്ങളുടെ രൂപത്തിൽ വന്നിരിക്കുന്നു. ഞങ്ങളുടെ ഉയിരിനും ഉലകത്തിനും നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും വേണം', ജീവിതം കൂടുതൽ പ്രകാശപൂർണവും സുന്ദരവുമായിരിക്കുന്നു, എന്നാണ് സന്തോഷ വിവരം പങ്കുവച്ച് വിഘ്‌നേശ് കുറിച്ചിരിക്കുന്നത്.
നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുളള വിവാഹം ജൂണ്‍ ഒന്‍പതിനായിരുന്നു.മഹാബലിപുരത്തെ റിസോര്‍ട്ടില്‍ നടന്ന വിവാഹത്തില്‍ .ഷാരൂഖ് ഖാന്‍,രജനീകാന്ത്, ശരത്കുമാര്‍, കാര്‍ത്തി, ദിലീപ്, ദിവ്യദര്‍ശനി, എ.എല്‍.വിജയ് ,ശരത്കുമാര്‍, ബോളിവുഡ് നടി കത്രീന കൈഫ് തുടങ്ങിയവര്‍ പങ്കെടുത്ത കല്യാണം വലിയ വാര്‍ത്താ പ്രാധാന്യവും നേടി. വിവാഹശേഷം ദമ്പതികള്‍ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ തൊഴാന്‍ വന്നതും ഹണിമൂണിന് തായ്‌ലാന്റില്‍ പോയതും വാര്‍ത്തയായി.
നേരത്തെ വാടക ഗർഭപാത്രത്തിലൂടെ നയനും വിഘ്നേശും കുഞ്ഞിനെ സ്വീകരിക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുകൾ വന്നപ്പോഴും താരദമ്പതികൾ പ്രതികരിച്ചിരുന്നില്ല. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്‌നേശും വിവാഹിതരായത്. അതെ സമയം ആശംസകളോടൊപ്പം തന്നെ ട്രോളുകളും നിറയുകയാണ്ചില വാർത്തകളുടെ കമന്റ് ബോക്സിൽ.