നവവധു ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
തൊടുപുഴ : നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടുക്കി കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ (24)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ്…
തൊടുപുഴ : നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടുക്കി കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ (24)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ്…
തൊടുപുഴ : നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉടുക്കി കുന്നം കൊല്ലപ്പള്ളി മാത്യൂസ് കെ. സാബുവിന്റെ ഭാര്യ അനുഷ (24)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണ് അനുഷയെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.
ഉടന്‍തന്നെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംഭവസമയത്ത് ഭര്‍ത്താവിന്റെ അമ്മയും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കോട്ടയം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ് മോര്‍ട്ടം ചെയ്യും.
തൊണ്ടിക്കുഴ കൂവേക്കുന്ന് നെടുമല (മണ്ഡപത്തില്‍) ഡോ. ജോര്‍ജിന്റെയും ഐബിയുടെയും മകളാണ് അനുഷ. ആഗസ്റ്റ് 18-നായിരുന്നു അനുഷയുടെയും മാത്യൂസിന്റെയും വിവാഹം. പ്രണയവിവാഹമായിരുന്നു.
പെണ്‍കുട്ടി വിഷാദരോഗത്തിന് ചികിത്സയിലായിരുന്നെന്നാണ് ഭര്‍ത്താവിന്റെ ബന്ധുക്കള്‍ പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്.