പോലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്; പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി പരാതിക്കാരന്‍
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് പിന്‍വലിക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി നാളെ വിധി പറയും.…

കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ പൊലീസുകാരന്‍ മാമ്പഴം മോഷ്ടിച്ച കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് പിന്‍വലിക്കാന്‍ കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതിക്കാരന്‍ അപേക്ഷ നല്‍കി. അപേക്ഷയില്‍ കോടതി നാളെ വിധി പറയും. കേസില്‍ പ്രതിയായ ഇടുക്കി എആര്‍ ക്യാമ്പിലെ സിപിഒ ഷിഹാബ് വിപി ഒളിവിലാണ്. ഇയാളെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ഷിഹാബ് പഴക്കടയില്‍ നിന്ന് മാമ്പഴം മോഷ്ടിച്ചത്. 600 രൂപ വില വരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മോഷണം നടത്തിയത് പൊലീസുകാരനാണ് എന്ന് തിരിച്ചറിഞ്ഞത്.