കോഴിക്കോട്ടെ 'ആദാമിന്റെ ചായക്കട' മാലിന്യം തോട്ടിൽ തളളി ; പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കോഴിക്കോട് : ബീച്ചിന് സമീപത്തെ ആദാമിന്റെ ചായക്കടയിൽ നിന്നുള്ള മാലിന്യം മലാപറമ്പ് ബൈപാസിന് സമീപത്തെ തോട്ടിൽ തളളിയതിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ ചേവായൂർ മേഖല പ്രവർത്തകർ ബൈപാസിലെ ആദാമിന്റെ ചായകടയ്ക്ക് മുമ്പിൽ പ്രതിഷേധം നടത്തി. വലിച്ചെറിഞ്ഞ മാലിന്യകെട്ടിലെ മൂന്ന് ചാക്ക് ഷോപ്പിന് മുൻപിൽ പ്രദർശിപ്പിച്ചായിരുന്നു പ്രതിഷേധം.

വിവരം അറിഞ്ഞ് വഴി യാത്രക്കാരും തടിച്ച് കൂടി അനുഭാവം പ്രകടിപ്പിച്ചതോടെ പ്രതിഷേധം കൂടുതൽ കനത്തു. നേരത്തെയും കടക്കെതിരെ സമാന പരാതി ഉയർന്നിരുന്നു. സ്ഥാപനത്തിന്റെ ജനറൽ മാനേജറെ പ്രതിഷേധം അറിയിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ല. പ്രശ്ന പരിഹാരത്തിന് ഡി വൈ എഫ് ഐ അറിയിച്ചിട്ടും നേരിൽ വരാൻ വിസമ്മതിച്ചു. മണിക്കൂറുകൾ നീണ്ട പ്രതിഷേധത്തിനിടയിൽ വാർഡ് കൗൺസിലർ എം എൻ പ്രവീൺ, നടക്കാവ് പോലീസ് ഇടപെട്ട് പ്രശ്ന പരിഹാരത്തിന് വഴി തെളിയുകയായിരുന്നു.

തുടർന്ന് സ്വന്തം സ്ഥലത്ത് മാലിന്യം സംസ്കരിക്കാമെന്ന സ്ഥാപനവുമായി ബന്ധപെട്ടവർ ഉറപ്പ് നൽകിയ ധാരണയിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. മാലിന്യം നീക്കം ചെയ്യാൻ ഏർപ്പെടുത്തിയ സ്വകാര്യ ഏജൻസി ചെയ്ത വീഴ്ചയാണ് സംഭവത്തിന് കാരണമായതെന്ന് ആദാമിന്റെ ചായക്കട അധികൃതർ പറയുന്നത്.

kozhikode-adaminte-chayakkada-waste-dumped-in-stream-dyfi-protest-in-front-of-hotel

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story